LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ithalidum

Apple Music logo
Deezer logo
Spotify logo
Lyrics
ഇതളിടുമൊരു നിമിഷം തരൂ
എനിക്കായ് നീ മനസിൽ
തരളിതമൊരു ഹൃദയം തരൂ
എനിക്കായ് നീ ഉയിരിൽ

നീയോ ആരാരെ തേടുന്നു നിൻ ചാരേ
ഇതളിടുമൊരു നിമിഷം തരൂ
എനിക്കായ് നീ മനസിൽ
തരളിതമൊരു ഹൃദയം തരൂ
എനിക്കായ് നീ ഉയിരിൽ

ഏതു നാളിലെന്റെ ഉള്ളിന്റെയുള്ളിൽ
നീ സ്നേഹോദയം പോലെ വന്നു

മൊഴിയാത്ത വാക്കിൽ ചാലിച്ച നോക്കിൽ
നീ ഏകാന്ത മൗനം പകർന്നു
ഒരു മനസിലും ഇരു മനസിലും ആദ്യം
ചിരി വിരിയുമൊരഴകൊഴുകും നേരം

ഒരു മനസിലും ഇരു മനസിലും ആദ്യം
ചിരി വിരിയുമൊരഴകൊഴുകും നേരം

നിൻ കണ്ണിൽ നോക്കി ഞാനറിഞ്ഞതെന്തേ
ഇതളിടുമൊരു നിമിഷം നിമിഷം നിമിഷം

തരൂ എനിക്കായ് നീ മനസിൽ
തരളിതമൊരു ഹൃദയം ഹൃദയം ഹൃദയം

തരൂ എനിക്കായ് നീ ഉയിരിൽ

ആരുമല്ല നമ്മൾ എന്നാലുമെന്നും
ഈ തീരങ്ങൾ അറിയാതെ ദൂരെ

പോരുന്ന നേരം തീരാത്ത മോഹം
ഈ രാവിന്റെ നെഞ്ചിൽ തുടിക്കും
ഇനി വരുമൊരു പുതുപുലരിയിലാവാം

മിഴിയൊടു മിഴി മൊഴിയുവതൊരു കാര്യം

ഇനി വരുമൊരു പുതുപുലരിയിലാവാം

മിഴിയൊടു മിഴി മൊഴിയുവതൊരു കാര്യം

നീയെന്നെ മാത്രം ഓമനിച്ചതെന്തേ
ഇതളിടുമൊരു നിമിഷം (നിമിഷം)
തരൂ എനിക്കായ് നീ മനസിൽ

തരളിതമൊരു ഹൃദയം (ഹൃദയം)
തരൂ എനിക്കായ് നീ ഉയിരിൽ

നീയോ ആരാരെ തേടുന്നു നിൻ ചാരേ
നനനനനന നന നന നന

WRITERS

Devika Murali, S. Ramesan Nair

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other