മഴവിൽ ചിറകായ് കനവിൻ പ്രാവായ്
മിഴികളിലായിരം പ്രണയ നിലാവുമായ്
നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു
നിനവുകളായിരം നിറശലഭങ്ങളായ്
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു
മഴവിൽ ചിറകായ് കനവിൻ പ്രാവായ്
തമ്മിൽ തമ്മിൽ ഒന്നായ് മാറിയോ
കാണാനേരത്തെന്തെ എന്നും ഉള്ളം വിങ്ങിയോ
അനുരാഗം നമ്മിൽ തുള്ളിത്തൂകും
അറിയുന്നു നാം ഒരു വാക്കു മിണ്ടാതെ
അലയുന്നു നാം ഒരു നോക്കു കാണാതെ
നീലാകാശം താരം നീയായ് തോന്നും കൺകളിൽ
ഒരു മേഘം പോലെ നിന്നിൽ ചേരാൻ
കടലോരം ചായും സായംസന്ധ്യക്കേറെ ചാരുത
നിറയുന്നു നാം മഴ പെയ്തു തോരാതെ
ഉരുകുന്നു നാം ഇഴ ചേർന്നു തീരാതെ
മഴവിൽ ചിറകായ് കനവിൻ പ്രാവായ്
മിഴികളിലായിരം പ്രണയ നിലാവുമായ്
നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു
നിനവുകളായിരം നിറശലഭങ്ങളായ്
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു