LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Por Mugham

Apple Music logo
Deezer logo
Spotify logo
Lyrics
എൻ്റെ ചിന്ത കുന്നുകൂടി
പിടിച്ചു കയറാൻ നിനച്ച ചില്ലകൾ
മാഞ്ഞുപോയി
പോയ കനവ് തിരിച്ചു പിടിക്കാൻ
പിടിച്ച ചില്ലകൾ വലിഞ്ഞു കേറി
പോരിനൊത്ത വാളുപോലെ മൂർച്ചയേറി
പുലരി തേടി മറിഞ്ഞു തിരിഞ്ഞു ഞെളിഞ്ഞു പിരിഞ്ഞു
ചുവടുവെച്ച് ഇടത്തുമാറി
വലത്തുമാറി ഞെരിഞ്ഞു അമർന്നു
പയറ്റി തെളിഞ്ഞു
ചുവടൊരുപടി മുന്നിലേക്ക്
പേശി ആകെ വലിഞ്ഞു മുറുകി
ഉശിരും ഞരമ്പും കൈകൾ കോർത്തു
മുന്നിലേക്ക് നീട്ടി കെട്ടി
ബന്ധി അല്ല നീ വാഴ്ത്തിപ്പാടും കാലം വന്നെത്തി

ലവലേശം ഭയം അത് തീരെയില്ല
കണ്ണിൽ ഒരു തരി തോൽവി ഇല്ല
തകരില്ല തളരില്ല ഭയമില്ല ഭയമിനി വില്ലനല്ല
ഇനി തുടരുന്ന ചുവടുകൾ നിലയ്ക്കില്ല

വാ വാ വാ നേരിടാം
വാ വാ വാ പോരിടാം
വാ വാ വാ നേരിടാം
വാ വാ വാ പോരിടാം

മൂടൽ നേരം
വേദന ചേരും
നിൻ്റെ കാവൽ
എന്നും നീയേ
പോരിൻ നേരം
വാളിൽ വീഴും
ചോര ചൊല്ലും
നിൻ്റെ വീര്യം

വെടിയുണ്ട പോലെ നിൻ്റെ കൈകൾ പാറട്ടെ
നിൻ്റെ കഴിവിനാൽ എതിരാളി തളരട്ടെ
നരഹാരമിത് തുടരും ഈ വേളയിൽ
പ്രഹരമിത് നിലച്ചിടും ചോരയിൽ
വെടിയുണ്ട പോലെ നിൻ്റെ കൈകൾ പാറട്ടെ
നിൻ്റെ കഴിവിനാൽ എതിരാളി തളരട്ടെ
നരഹാരമിത് തുടരും ഈ വേളയിൽ
പ്രഹരണമിത് നിലച്ചിടും ചോരയിൽ

മൂടൽ നേരം
വേദന ചേരും
നിൻ്റെ കാവൽ
എന്നും നീയേ
പോരിൻ നേരം
വാളിൽ വീഴും
ചോര ചൊല്ലും
നിൻ്റെ വീര്യം

കഥന കഥകൾ കടങ്കഥകൾ വെറും മൊഴിയെൻ എഴുതി ചേർക്കൂ
അതിജീവനം എന്ന വാക്ക് തിരുത്തി എഴുതൂ
നിൻ്റെ വീര്യം കൊണ്ട് കൈകൾ കോർക്കൂ നിനിൽ ശക്തിയുണ്ട്
പെണ്ണായതാലെ വർഗമാനം പോയാൽ പോയതാണെന്ന
ചിന്ത മാറ്റാൻ സമയമായി

വാ വാ വാ വാ
കേറി വാ

എൻ്റെ ചിന്ത കുന്നുകൂടി
പിടിച്ചു കയറാൻ നിനച്ച ചില്ലകൾ മാഞ്ഞുപോയി
പോയ കനവ് തിരിച്ചു പിടിക്കാൻ
പിടിച്ച ചില്ലകൾ വലിഞ്ഞു കേറി
പോരിനൊത്ത വാളുപോലെ മൂർച്ചയേറി
പുലരി തേടി മറിഞ്ഞു തിരിഞ്ഞു ഞെളിഞ്ഞു പിരിഞ്ഞു
ചുവടുവെച്ച് ഇടത്തുമാറി വലത്തുമാറി ഞെരിഞ്ഞു അമർന്നു
പയറ്റി തെളിഞ്ഞു
ചുവടൊരുപടി മുന്നിലേക്ക്
പേശി ആകെ വലിഞ്ഞു മുറുകി
ഉശിരും ഞരമ്പും കൈകൾ കോർത്തു
മുന്നിലേക്ക് നീട്ടി കെട്ടി
ബന്ധി അല്ല നീ വാഴ്ത്തിപ്പാടും കാലം വന്നെത്തി

WRITERS

Abhilash Britto, Adarsh Krishnan N, Amritha Sunilkumar, S Dee

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other