LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Dhoore Dhoore

Apple Music logo
Deezer logo
Spotify logo
Lyrics
ദൂരേ ദൂരെ ദൂരെ
പാറും വാനമ്പാടീ
പോരൂ പോരൂ കാടിൻ
തേങ്ങൽ കേൾക്കുന്നില്ലേ
പാടിപ്പാടിപ്പാടി പോകും
വാനമ്പാടീ
താഴേ താഴേ താഴെക്കാട്ടിൽ
കൂടൊന്നില്ലേ
എന്തേ തുമ്പീ തുള്ളാനെന്തേ
പോരാത്തൂ
അന്തിച്ചോപ്പിൽ പൊന്നും
മിന്നും പോരാഞ്ഞോ
മേലേക്കാവിൻ കാറ്റിൻ
താളം പോരാഞ്ഞോ
വേലേം പൂരോം കാണാൻ
ഞാനും പോരാഞ്ഞോ
കൊടിയേറീ കോവിൽ മുറ്റത്തെ
വാകപ്പൂം കൊമ്പിന്മേൽ
ദൂരേ ദൂരെ ദൂരെ
പാറും വാനമ്പാടീ
പോരൂ പോരൂ കാടിൻ
തേങ്ങൽ കേൾക്കുന്നില്ലേ

പാലരുവീ നിൻ പാദസരങ്ങൾ
പാടുമ്പോൾ
പാൽനുര ചിന്നി പൂമണി
ചിന്നിയാടുമ്പോൾ
ഹേ ഹേ ഹേ പൂക്കളമിട്ടേ
പൂക്കുല തുള്ളുന്നാരാരോ
ഈ കളിവട്ടത്തിത്തിരി
നേരമിരുന്നോട്ടേ
ഒരു ഇളം പൂവിൻ കവിളിൽ
മെല്ലെ തഴുകി പാടട്ടെ
മലയുടെ തിരുമുടിയഴകൊടു
നിറകതിർ മലരുകളണിയുകയായ്
ഇനിയീ നീലാകാശം നീളേ
നിറയട്ടെ നിൻ ഗാനം
താഴേ ചോളം പൂക്കും
പാടം കോർത്തല്ലോ
ചോഴിപ്പെണ്ണിൻ മാറിൽ
ചാർത്താൻ മുത്താരം
ദൂരേ ദൂരെ ദൂരെ
പാറും വാനമ്പാടീ
പോരൂ പോരൂ കാടിൻ
തേങ്ങൽ കേൾക്കുന്നില്ലേ ഹ

കാലിക്കുടമണിയേതൊരു
ദുഃഖം മൂളുന്നു
കമ്പിളി വിൽക്കും കയ്യുകൾ
മഞ്ഞിൽ ചൂളുന്നു
ഹേ ഹേ ഹേ ഏതോ തേൻകനി
താനേ നുകരും താരുണ്യം
ഏദൻ തോപ്പായ്
മാറ്റുകയാണീ താഴ്വാരം
അരുമപ്രാവിൻ നിര പോൽ
തുള്ളുന്നഴകിൻ പൈതങ്ങൾ
അരുവിയിലൊരു കുളിരലയുടെ
തഴുകലിലുലയും മലർ നിരകൾ
ഇനിയീ താഴ്വാരങ്ങൾ നീളേ
പാടൂ നീ രാപ്പാടീ
നാമീ മണ്ണിൻ മാറിൽ
പൂക്കും സ്വപ്നങ്ങൾ
നാമീ മണ്ണിൽ കാലം
തീർക്കും ശില്പങ്ങൾ
ദൂരേ ദൂരെ ദൂരെ
പാറും വാനമ്പാടീ
പോരൂ പോരൂ കാടിൻ
തേങ്ങൽ കേൾക്കുന്നില്ലേ
പാടിപ്പാടിപ്പാടി പോകും
വാനമ്പാടീ
താഴേ താഴേ താഴെക്കാട്ടിൽ
കൂടൊന്നില്ലേ
എന്തേ തുമ്പീ തുള്ളാനെന്തേ
പോരാത്തൂ
അന്തിച്ചോപ്പിൽ പൊന്നും
മിന്നും പോരാഞ്ഞോ
മേലേക്കാവിൻ കാറ്റിൻ
താളം പോരാഞ്ഞോ
വേലേം പൂരോം കാണാൻ
ഞാനും പോരാഞ്ഞോ
കൊടിയേറീ കോവിൽ മുറ്റത്തെ
വാകപ്പൂം കൊമ്പിന്മേൽ
ഒഹോഹോ ഹോഹോഹോ
ഒഹോഹോ ഹോഹോഹോ
ഒഹോഹോ ഹോഹോഹോ
ഒഹോഹോ ഹോഹോഹോ
ഓഹോഹോ ഓഹോഹോ

WRITERS

O N V KURUP

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist