മാരിവിൽ പൂങ്കുയിലേ മണിവാൽ പൂങ്കുയിലേ (ഉം ഉം)
മനം നൊന്തു പാടുമീ മലർക്കിളിച്ചുണ്ടിലെ
പരിഭവം കേൾക്കാതെ പറന്നേ പോകയോ
ആരും കാണാക്കന്നിക്കൊമ്പത്താടാൻ വായോ
തമ്മിൽ കൊഞ്ചിച്ചാടാൻ വായോ ഇതു വഴിയേ (ഉം ഉം)
മാരിവിൽ പൂങ്കുയിലേ മണിവാൽ പൂങ്കുയിലേ (ഉം ഉം)
കറുകപ്പൂപ്പാടത്തെ കാറ്റിൻ തണുതനലിൽ
ഒരു പൂവാലിപ്പയ്യോ ഇണയെത്തിരയുന്നു
ഇളമാവിൻ കൊമ്പത്തെ കൂട്ടിൽ കുനു കൂട്ടിൽ
ഇരു കുറുവാലൻ കിളികൾ തമ്മിൽ കുറുകുന്നു
ഇടനെഞ്ചിൽക്കതിരാടും കൊതിയോടെ
ഇനിയും നിന്നരികിൽ ഞാൻ നിൽക്കുമ്പോൾ
ആരും മുത്താ മുത്തം നൽകി പുൽകാൻ വായോ
മാറിൽ ചേർക്കാൻ നീയും വായോ
മാരിവിൽ പൂങ്കുയിലേ (ഉം ഉം)
മണിവാൽ പൂങ്കുയിലേ (ഉം ഉം)
ഹൊയ്യാരോ ഹൊയ്യ ഹൊയ്യ (ജുംക ജുംക ജുംക ജും)
ഹൊയ്യാരോ ഹൊയ്യ ഹൊയ്യ (ജുംക ജുംക ജും)
ഹൊയ്യാരോ ഹൊയ്യ ഹൊയ്യ (ജുംക ജുംക ജുംക ജും)
ഹൊയ്യാരോ, ഹൊയ്യാരോ (ജുംക ജുംക ജും)
തുള്ളുമൊരു കാൽത്തള കെട്ടി തനിയേ മൂളി
തേനരുവി തെന്നിപ്പായും കടലിൽ ചേരാൻ
ദൂരെയൊരു തോണിപ്പാട്ടിൻ കുളിരായാരോ
നോവുമൊരു നാടൻ പെണ്ണിൻ മിഴിനീർ മായ്ക്കും
പീലിക്കൊമ്പത്ത് ഊഞ്ഞാലാടാൻ നീയും വായോ
നീലത്തുമ്പി നീയും വായോ ഇതുവഴിയേ (ഉം ഉം)
മാരിവിൽ പൂങ്കുയിലേ മണിവാൽ പൂങ്കുയിലേ (ഉം ഉം)
മനം നൊന്തു പാടുമീ മലർക്കിളിച്ചുണ്ടിലെ
പരിഭവം കേൾക്കാതെ പറന്നേ പോകയോ
PUBLISHERS
Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC, Audiam, Inc.