നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും
തണലിലിളവേൽക്കും ഉള്ളിനുള്ളിൽ
നീ വിതുമ്പിയെന്നാൽ പിടയുന്നതെൻ്റെ കരളല്ലയോ
ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
കുരുന്നു ചിറകോടെ കൊഞ്ചിത്തുള്ളും
കുളിർ മഞ്ഞു നീർത്തുമ്പികൾ
അരിയ തിരിനാളം ദൂരെക്കണ്ടാൽ
മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ
നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
നീയുറങ്ങിയോ നിലാവേ മഴനിലാവേ