LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Vallam Ponnum

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും(കു കുകുകുകു)
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും (കു കുകുകുകു
പടകാളി പെണ്ണേ നിൻ മണിമെയ്യിൽ ചാർത്തീടാം
തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (കുകുകുകുകുകുകുകു)
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും (കു കുകുകുകു)
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും (കു കുകുകുകു)

ഓരിലത്താളി ഞാൻ തേച്ചു തരാം
നിൻ്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം
നിൻ്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ
ചിറകിലരികെയണയാം (കുകുകുകുകുകുകുകു)
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും(കു കുകുകുകു)
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും(കു കുകുകുകു)

ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം
തിള തിളങ്ങുന്നോരിള നിലാവിൻ്റെ കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന പുലരിമഞ്ഞിൻ്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം (കുകുകുകുകുകുകുകു)

പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ (കു കുകുകുകു)
ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ (കുകുകുകുകു)
ഇലവംഗക്കാടും ചുറ്റി കൂത്താടും കലമാനേ
ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ (കുകുകുകുകുകുകുകു)

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist