LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thalolam Poo Female Version

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം
താലോലം പൂമ്പൈതലേ
താരാട്ടാൻ വാ തെന്നലേ
ഈ താമരപ്പൂം കൺകളിൽ
ഒരു മുത്തം നൽകാൻ വാ
കുളുർ മുത്തം നൽകാൻ വാ
താലോലം പൂമ്പൈതലേ
താരാട്ടാൻ വാ തെന്നലേ

തിങ്കളോ നിറ തിങ്കളിൽ
കളിയാടും മാൻകുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിൻ ചെണ്ടോ
പുലർകാലം കൺചിമ്മി
കണി കാണുന്നു നിന്നെ
താലോലം പൂമ്പൈതലേ
താരാട്ടാൻ വാ തെന്നലേ
ഈ താമരപ്പൂം കൺകളിൽ
ഒരു മുത്തം നൽകാൻ വാ
കുളുർ മുത്തം നൽകാൻ വാ

താരിളം മിഴി പൂട്ടി നീ
തഴുകും കിനാവേതോ
ആരെ ഓർത്തൊരു പുഞ്ചിരി
അലിയുന്നു നിൻ ചുണ്ടിൽ
ഓമനേയെൻ മാറിൽ നീയും
പൂവിതൾ പോൽ ചായും
പുളകം പോലീ മെയ്യിൽ
കുളിരാടുന്നാലോലം
താലോലം പൂമ്പൈതലേ
താരാട്ടാൻ വാ തെന്നലേ
ഈ താമരപ്പൂം കൺകളിൽ
ഒരു മുത്തം നൽകാൻ വാ
കുളുർ മുത്തം നൽകാൻ വാ

ഉം ഓ ഓ
ഉം ഉം ഉം

WRITERS

O N V KURUP

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist