LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vaalkannezhuthiya Male Version

Apple Music logo
Deezer logo
Spotify logo
Lyrics
വാൽക്കണ്ണെഴുതിയ മകര നിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടിയുലയുകയായ് നൂപുരമുണരുകയായ്
വാർമുടിയുലയുകയായ് നൂപുരമുണരുകയായ്
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകര നിലാവിൽ മാമ്പൂ മണമൊഴുകി

താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക
എൻ്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്
വാൽക്കണ്ണെഴുതിയ മകര നിലാവിൽ മാമ്പൂ മണമൊഴുകി

നാലുകെട്ടിന്നുളിൽ മാതാവായ് ലോകം
താതനോതും മന്ത്രവുമായ് ഉപനയനം വരമേകി
നെയ് വിളക്കിൻ പൊൻനാളം മംഗളമരുളുകയായ്
വാൽക്കണ്ണെഴുതിയ മകര നിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടി ഉലയുകയായ് നൂപുരമുണരുകയായ്
വാർമുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകര നിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി

WRITERS

Kaithapram, S P Venkitesh

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist