തേൻ നിലാപ്പൂവിന്നുള്ളം കവരും
ഈ രാവിൽ കൂട്ടായി ഞാനില്ലയോ
ഞാൻ പാടും താരാട്ട് പാട്ടില്ലയോ
കിനാപ്പാടമൊന്നായി പൂക്കില്ലയോ
നിനക്കായി പൂമെത്ത തീർത്തില്ലയോ
തേൻ നിലാപ്പൂവിന്നുള്ളം കവരും
പകലിൻ്റെ തൂവെള്ള വിരി നീക്കി നീ
അഴകോലും പൂമ്പുള്ളി ചിറകോടെ
ഒളിവിന്നി നീളുന്ന പുഴ പോലെ
ഒരു നല്ല പാട്ടിൻ്റെ ശ്രുതി പോലെ
തേൻ നിലാപ്പൂവിന്നുള്ളം കവരും