കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളുർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും
പറയാതെയോർത്തിടും അനുരാഗഗാനം പോലെ
ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും
പറയാതെയോർത്തിടും അനുരാഗഗാനം പോലെ
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന
മലരിൻ്റെ നാണംപോൽ അരികത്തു നിൽക്കുന്നു നീ
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന
മലരിൻ്റെ നാണംപോൽ അരികത്തു നിൽക്കുന്നു നീ
ഒരു നാടൻ പ്രേമത്തിൻ്റെ നിലയ്ക്കാത്ത പാട്ടായിതാ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളുർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ