മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ
കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ
മോഹങ്ങൾ നിലാവായി പൊഴിഞ്ഞേ
കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ
തൂവിരൽത്തുമ്പാൽ ചായമേകുമോ
ഉള്ളിൽ, ഉള്ളം, തുന്നിവെച്ചു നമ്മൾ
തമ്മിൽ തമ്മിൽ, നെയ്തെടുത്തു ജീവിതം
കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ
ഞാനറിഞ്ഞു നിൻ ശ്വാസതാളമായ്
ഓരോ നോവും, പെയ്തൊഴിഞ്ഞു താനേ
ഇന്നെൻ, മുന്നിൽ തൂവെളിച്ചമായി
മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ
കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ