നിനച്ചതല്ലൊരിക്കലുമീ കുരുക്ക്
വെളിച്ചം കാണാൻ മുള്ളിൻ മേൽ നീ നടക്ക്
വഴികാട്ടാൻ ഉള്ളിൽ കനൽ കിഴി നിറക്ക്
ഗതി മാറ്റി ഈ കാലത്തിൻ അടിയൊഴുക്
വിരലിൽ തെന്നിപോവും നേരം തന്നു കരിവാനം
കാതിൽ അലയടിക്കുന്നു നീ കരയും നാദം
മുന്നോട്ടു മാത്രം കുതിക്കാൻ വിധിച്ചതിനാൽ
നിനക്കോ എനിക്കോ വേണ്ടി നിലക്കില്ലീ ഘടികാരം
അഭയം നീ തേടുന്നിടം എത്തിപ്പിടിക്കാൻ
ഈ സമയത്തിനൊപ്പം പായും സൂചി പോലെ ഞാൻ
ഇന്നു തന്ന കനലിൻ്റെ വെളിച്ചത്തിൽ നാം
അറിയില്ലിന്നു തീർന്നാൽ നാളെ വീണ്ടും കൂരിട്ടിൻ നാൾ
ഗ ഗ രി മ പ ത നി മ പ ത നി സ
മാ ഗ രി സ രി ഗ പ മ ത നി സ രി ഗ
മാ ഗ രി സ രി ഗ ത പ മ രി സ രി ഗ
മാ ഗ രി സ രി ഗ മ പ ത നി സ രി ഗ
പ മ പ ത പ ത നി ത നി സ രി ഗ
ഈ ലോകം മുഴവൻ തേടാം നിൻ അടയാളങ്ങൾ
നേരിൽ കാണും വരെയും അണയില്ലീ ഈ തീ നാളങ്ങൾ
ഇരുളിൽ വഴിതേടി നിന്നിലേക്കായി എത്തുവാനായ്
ഇവിടെ പാഴാക്കുന്നോരോ മാത്രകളും അപരാദങ്ങൾ(ആ)
തീക്കളി നാലു മതിൽകെട്ടിൽ(ആ)
വീഴാത്ത കരുക്കളായ് ശരവേഗത്തിൽ
ഇന്ന് അവസാനത്ത അംഗത്തിനായ് ഒരുക്കത്തിൽ
മോചിതനാക്കും നിന്നെ തേടാം
ഓരോ മുക്കിലും ഒന്നായ് നിൻ കാൽപാടുകൾ വിട്ടൊരു തുമ്പ്
ഈ കാടുകളും മല കടലും താണ്ടും പടയാളികളായി മുന്നേറാം
ഓരോ ചുവടും വേഗത്തിൽ നിൻ പ്രാണൻ പോകും മുൻപ്
ഒരു ക്ഷണം പോലും ഒരു വരം പോലെ