LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chakram

Apple Music logo
Deezer logo
Spotify logo
Lyrics
പടിയോരോന്നായ് കയറും ജീവിത ചക്രം
എവിടെ ചെന്നാൽ കാണും ഈ ജന്മമൊരർത്ഥം
തട്ടും പലപല വാതിൽ കാണും ശൂന്യത മാത്രം
ഞെട്ടാതോടിക്കയറും വീണ്ടും ജീവിതചക്രം
എവിടെ ചെന്നാൽ കാണും ഈ ജന്മമൊരർത്ഥം
വെട്ടം മായും മുൻപേ
വെട്ടിൽ വീഴും മുൻപേ
എത്തിത്തീരാനുള്ള ദൂരം മുന്നിൽ ഓ
വീഴും വീണ്ടും പൊന്തും പിന്നേ മോടും ഓ
നീങ്ങുംതോറും തീരാതോടും ചക്രം
കണ്ണിൽ കാണും ലോകം ഉള്ളിൽ തീർക്കുംജാലം
കൊണ്ടെത്തിക്കും ഏതോ മോഹതലത്തിൽ
പടിയോരോന്നായ് കയറിയിടുന്നതിനർത്ഥം
വഴിമാറീടും എങ്ങും ശൂന്യത മാത്രം

പടിയോരോന്നായ് കയറും ജീവിത ചക്രം
എവിടെ ചെന്നാൽ കാണും ഈ ജന്മമൊരർത്ഥം
തട്ടും പലപല വാതിൽ കാണും ശൂന്യത മാത്രം
ഞെട്ടാതോടിക്കയറും വീണ്ടും ജീവിതചക്രം

മുൻപേ പോയവരോടിതീർന്നൊരു വർണ്ണമരീചികയിൽ
നീ തേടും കാഴ്ചകൾ നേടും പാഴ്കനലിന്നീ ദൂരത്തിൽ
നേരിൻ കാർമേഘക്കൂടിൻ തേരിൽ മായാവർണ്ണത്തിൻ കീഴിൽ
നീ കാണും തീനാളം
തേടിനടന്നതുമോടിയകന്നതുമെന്തിനു നീ തിരയും
നിൻ ജീവിതമാം തിരിനാളം കാക്കാനുള്ളൊരു ലോകത്തെ
നെഞ്ചിൽ നിന്നൊന്നായ് പാടും ഗാനം
അതു കേൾക്കാൻ വേണം ധ്യാനം
നീ നേടും ജന്മാർത്ഥം

പടിയോരോന്നായ് കയറും ജീവിത ചക്രം
എവിടെ ചെന്നാൽ കാണും ഈ ജന്മമൊരർത്ഥം
തട്ടും പലപല വാതിൽ കാണും ശൂന്യത മാത്രം
ഞെട്ടാതോടിക്കയറും വീണ്ടും ജീവിതചക്രം
എവിടെ ചെന്നാൽ കാണും ഈ ജന്മമൊരർത്ഥം

വെട്ടം മായും മുൻപേ
വെട്ടിൽ വീഴും മുൻപേ
എത്തിത്തീരാനുള്ള ദൂരം മുന്നിൽ ഓ
വീഴും വീണ്ടും പൊന്തും പിന്നേമോടും ഓ
നീങ്ങുംതോറും തീരാതോടും ചക്രം
കണ്ണിൽ കാണും ലോകം ഉള്ളിൽ തീർക്കുംജാലം
കൊണ്ടെത്തിക്കും ഏതോ മോഹതലത്തിൽ
പടിയോരോന്നായ് കയറിയിടുന്നതിനർത്ഥം
വഴിമാറീടും എങ്ങും ശൂന്യത മാത്രം

മുൻപേ പോയവരോടിതീർന്നൊരു വർണ്ണമരീചികയിൽ
നീ തേടും കാഴ്ചകൾ നേടും പാഴ്കനലിന്നീ ദൂരത്തിൽ
നേരിൻ കാർമേഘക്കൂടിൻ തേരിൽ മായാവർണ്ണത്തിൻ കീഴിൽ
നീ കാണും തീനാളം
തേടിനടന്നതുമോടിയകന്നതുമെന്തിനു നീ തിരയും
നിൻ ജീവിതമാം തിരിനാളം കാക്കാനുള്ളൊരു ലോകത്തെ
നെഞ്ചിൽ നിന്നൊന്നായ് പാടും ഗാനം
അതു കേൾക്കാൻ വേണം ധ്യാനം
നീ നേടും ജന്മാർത്ഥം

WRITERS

Vishnu Prasannan

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None