LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chingari Aadu

Apple Music logo
Deezer logo
Spotify logo
Lyrics
ചിങ്കാരിയാട് പഞ്ചാരയാട്
ചിങ്കാരിയാട് പഞ്ചാരയാട്
മഞ്ചാടി ചോട്ടിൽ കൊഞ്ചികൊണ്ട് ആട്
കുഞ്ഞാറ്റയോടും പൊന്നാമ്പലോടും
പുന്നാരമോതാൻ കൂടുന്നൊരാട്
ഈ ആടിൻ കുറുമ്പിൻ എന്ത് ചന്തങ്ങളായി
കാട്ടി കൂട്ടുന്നത് എല്ലാം ഓരോ പൊല്ലാപ്പുമായി
തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളിൽ
പുള്ളി പൂമ്പാറ്റ കുഞ്ഞിനൊരു ചങ്ങാതി ആയി
ചിങ്കാരിയാട് പഞ്ചാരയാട്
ഓ ചിങ്കാരി

കളിയാട് കൂടെ കുഴഞ്ഞാട്
കളിയാട് കൂടെ (മ്മ്ഹേ)
കളിയാട് കൂടെ കുഴഞ്ഞാട്
മയിലാടും കുന്നിൽ നിറഞ്ഞാട്
അന്ന് യേശുരാജരാജന് ഒരു തുണയായി
ഇന്നീ മരമണ്ടൻമാർക്കൊരു കുരിശായി
രണ്ടുമാടല്ലയോ ആടിൻ കഥയല്ലയോ
പാടി പറന്നിങ്ങു വാ മണി കുയിലാളെ
ഈ ആടിൻ കുറുമ്പിൻ എന്ത് ചന്തങ്ങളായി
കാട്ടി കൂട്ടുന്നത് എല്ലാം ഓരോ പൊല്ലാപ്പുമായി
തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളിൽ
പുള്ളി പൂമ്പാറ്റ കുഞ്ഞിനൊരു ചങ്ങാതി ആയി
ചിങ്കാരിയാട് പഞ്ചാരയാട്
മഞ്ചാടി ചോട്ടിൽ കൊഞ്ചികൊണ്ട് ആട്
കുഞ്ഞാറ്റയോടും പൊന്നാമ്പലോടും
പുന്നാരമോതാൻ കൂടുന്നൊരാട്
ചിങ്കാരിയാട് പഞ്ചാരയാട്

WRITERS

MANU MANJITH

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist