വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ ( ശങ്കരീ)
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
കൃപാകരികൃപാകരി ദേവീ(ദേവീ)
കൃപാകരി മൂകാംബികാ ദേവീ(ദേവീ)
കൃപാകരി മൂകാംബികാ ദേവീ(ദേവീ)
ശ്രീലക്ഷ്മീ കൃപാകരി(കൊല്ലൂരമ്മേ)
ശ്രീലക്ഷ്മീ കൃപാകരി (കൊല്ലൂരമ്മേ)
ജപം തുടർന്നിടാനിതാ കുടമഞ്ഞും
അലഞ്ഞലഞ്ഞണഞ്ഞിടം കുടജാദ്രി
ഉഷസ്സിലെ വിളക്കിലെ തിരിനാളം
കൊളുത്തുവാൻ കുളിച്ചു വന്നതു സൂര്യൻ
മുന്നിലെത്തേണ്ട നേരങ്ങളിൽ മാത്രം
എന്നെ ആ കോവിൽനടയിൽ വരുത്തുന്നൊരംബികേ
വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ (ശങ്കരീ)
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
കൃപാകരികൃപാകരി ദേവീ(നിസ്സഗമ ഗമപ ഗമപനി )
കൃപാകരി മൂകാംബികാ ദേവീ(നിസ്സഗമ ഗമപ ഗമപനി )
കൃപാകരി ദേവീ(ശ്രീലക്ഷ്മീ കൃപാകരിഏലമ്മാ സർവമംഗളേ )
കൃപാകരി മൂകാംബികാ ദേവീ(ശ്രീലക്ഷ്മീ കൃപാകരിഏലമ്മാ സർവമംഗളേ )
ഏലമ്മാ സർവമംഗളേ (ആ)സർവമംഗളേ സർവമംഗളേ