നീയും നിനക്കുള്ളോരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും
നീയും നിനക്കുള്ളോരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും
തമ്മിലൊന്നായ് ഉരുമി നിന്നൊരാനന്ദമേ
നമ്മളൊന്നു ചേരുമീ വിരുന്ന് സ്വാദേറണെ
ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ
ആടി വന്നെൻ്റെ ഉമ്മറത്തു നീ മിന്നണേ
കടലിൽ മുങ്ങി കുളി കുളിക്ക്
കടലിൽ മുങ്ങി കുളി കുളിക്ക്
നീയും നിനക്കുള്ളോരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും
ഒളി വിതറാൻ ഇനി വരിക നീ ഇതിലെ
കണ്ണിലുള്ള നീലയാഴി ഇന്നെനിക്കു താ
ഉള്ളിലുള്ള മാൻ തുടിപ്പ് നീ തുടിച്ചു താ
പുത്തനായ ചന്ദിരൻ്റെ ചന്തമോടെ വാ
മുത്തമിന്നാം മുത്തുവച്ച് മാല കൊണ്ടുവാ
ഇതു തന്നേടാനായ് കൊതി കൂടുന്നേ
പതിവെന്നാലും മതിയില്ലെന്നേ
നീയും നിനക്കുള്ളോരീ ഞാനും(ഉം)
നിറയെ കുറുമ്പുള്ള കുഞ്ഞോളും(ഉം)
നീയും നിനക്കുള്ളോരീ ഞാനും(ഈ ഞാനും)
നിറയെ കുറുമ്പുള്ള കുഞ്ഞോളും
തമ്മിലൊന്നായ് ഉരുമി നിന്നൊരാനന്ദമേ
നമ്മളൊന്നു ചേരുമീ വിരുന്ന് സ്വാദേറണെ
ആറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ
ആടി വന്നെൻ്റെ ഉമ്മറത്തു നീ മിന്നണേ
കടലിൽ മുങ്ങി കുളി കുളിക്ക്
കടലിൽ മുങ്ങി കുളി കുളിക്ക്
കടലിൽ മുങ്ങി കുളി കുളിക്ക്
നീയും നിനക്കുള്ളോരീ ഞാനും
നിറയെ കുറുമ്പുള്ള കുഞ്ഞോളും(ഉം)