LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaalam Kettu Poyi

Apple Music logo
Deezer logo
Spotify logo
Lyrics
ഹേ ഒ

കാലം കെട്ടുപോയ്
കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ്
കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലുവെച്ച ഭൂമിയും
കുഴിഞ്ഞു താണുപോയ്
കണ്ടുനിന്നതൊക്കെയിന്ന്
മെല്ലെ മാഞ്ഞു മാഞ്ഞുപോയ്
വിരിഞ്ഞ പൂമരം
കൊഴിഞ്ഞു വീണുപോയ്
എടുത്തുവെച്ചതൊക്കെയിന്ന്
താഴെ വീണുപോയ്
കാലം കെട്ടുപോയ്
കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ്
കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു ഒ ഓയ്

കനവായ് ഞാൻ നാളുനീളെ കണ്ടതൊക്കെ
നിനവായപ്പൊ
താഴെ വീണുടഞ്ഞുപോയി
ഉള്ളിലുള്ളതൊക്കെ
പൂത്തു നിന്നതൊക്കെ
ആരാരോ കൊണ്ടുപോയേ
കാണാൻ കൊതിയേറി
നിന്നകാലമൊക്കെ
കണ്മുന്നിൽ തീപിടിച്ചെരിഞ്ഞു പോയേ
കാത്തുവെച്ചതൊക്കെ
കാലമാവും മുന്നേ
ആരാരോ കൊണ്ടുപോയേ

ഓ നോക്കി നോക്കിവെച്ച മാമ്പഴം
പറിച്ചെടുത്തു മെല്ലെയിന്നു കൊണ്ടുപോയ്
മനസ്സിലുള്ളതൊക്കെ
മറച്ചുവെച്ചതൊക്കെ
മരിച്ചുപോയി മണ്ണടിഞ്ഞു പോയി ദൈവമേ

കാലം കെട്ടുപോയ്
കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ്
കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്

WRITERS

RAJESH MURUGESAN, SHABAREESH VARMA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other