ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ
പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ
പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ
പകർന്നു തന്ന ലയലഹരി മറക്കുമോ ഹോ
പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും ഉം (ഉം)
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
കിളികളായ് മോഹമെന്ന ചിറകിൽ നാം
പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും