അയലത്തെ സുന്ദരിയേ അനുരാഗ താഴ്വരയോരം
അയലത്തെ സുന്ദരിയേ അനുരാഗ താഴ്വരയോരം
നെഞ്ചിൽ നനവുള്ളൊരു നിനവായ് വരാമോ
അയലത്തെ സുന്ദരിയേ അനുരാഗ താഴ്വരയോരം
മോഹ മഞ്ജീരങ്ങൾ നിൻ കാൽ തലോടും പോലെ
തീരത്തെ പൂന്തിരകൾ തഴുകുമ്പോൾ
സ്നേഹ തീരം തേടി കുളിരോളം ഇളകും പോലെ
മൗനത്തിൻ ഗാനമിതാ പാടാം ഞാൻ
മെയ്യായ് നിനക്കുവേണ്ടി പാടാം ഞാൻ വസന്ത രാഗം
ആഷാഢ നിലാവായെൻ ആത്മാവിൻ രാഗങ്ങൾ
ആഷാഢ നിലാവായെൻ ആത്മാവിൻ രാഗങ്ങൾ
അഷ്ടമുടിക്കായലിൽ വീഴുന്നു പ്രേമം
അയലത്തെ സുന്ദരിയേ അനുരാഗ താഴ്വരയോരം
സാലഭഞ്ജിക പോലും മണിവീണ മീട്ടും കനവിൽ
വാനവില്ലിൻ അഴകായ് വിൺ രാജവീഥിയിലൂടെ
വാർമുകിലിൻ പൂഞ്ചിറകിൽ പാറി വരാം
പാടാൻ പദങ്ങളെന്തിനു നീയില്ലേ സുവർണ്ണ സന്ധ്യേ
ശൃംഗാര പദമാടാൻ സ്വപ്നങ്ങൾ വിടരുന്നു
ശൃംഗാര പദമാടാൻ സ്വപ്നങ്ങൾ വിടരുന്നു
സംഗീത സ്വരലയമുണരുന്നു പ്രണയം
സ്വർഗത്തിൻ തംബുരു മീട്ടുന്നു
അയലത്തെ സുന്ദരിയേ അനുരാഗ താഴ്വരയോരം
നെഞ്ചിൽ നനവുള്ളൊരു നിനവായ് വരാമോ
അയലത്തെ സുന്ദരിയേ അനുരാഗ താഴ്വരയോരം