നമ്മളിപ്പോൾ പാടി പതിഞ്ഞ പാണൻപാട്ടുകളിലെ
വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ, വിശ്വസിക്കണം
പെണ്ണിനും പൊന്നിനും മൂപ്പിളമ തർക്കത്തിനും
തീരാത്ത കുടിപ്പകക്കും, അന്നും ഇന്നും നേർക്കാൻ
വീരാളി പാട്ടുകൊണ്ട് കച്ച മുറുക്കി കെട്ടി
വാൾ താരി,കോൽ താരി പറഞ്ഞവർ അങ്കംവെട്ടും
ചുരിക തുമ്പിൽ ചോര മുക്കി, സത്യത്തിനും
ധർമ്മത്തിനും നീതിക്കും തിലകക്കുറി ചാർത്തും
ചേകവർ ആയുധം മാത്രമല്ല,ആയോധനവുമാണ്
കളരി തറയും നാലാൾക്കു നടുവിലെ അങ്കത്തട്ടും
സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം
നാടുവാഴിത്തമ്പുരാനും മേലെവാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം തിമൃതകതോം
സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം
അരയന്നച്ചുണ്ടൻ വള്ളം തുഴയാൻ വായോ
അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങൾ
പരിവാരം മറ തീർക്കും പടിമേലുണ്ടേ
മുടിമേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി
പയ്യാരം കൊഞ്ചി പഴമ്പാട്ടും മൂളി
ഇടിവാളും തോൽക്കും മിഴി രണ്ടും വീശി
കൊമ്പില്ലാക്കൊമ്പൻ പോലൊരു പെണ്ണാളല്ലോ
സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം
നാടുവാഴിത്തമ്പുരാനും മേലെവാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം തിമൃതകതോം
സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം
ആറാട്ടും പൂരോം വേലേം കാണാൻ വായോ
ചെന്നല്ലൂർക്കോലോം വാഴും ചെറുവാൽക്കിളിയേ
പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും
പഞ്ചാരിക്കൂറായ് നെഞ്ചിൽ പടരാൻ വായോ
തുളുനാട്ടില്‍പ്പായും പടയോട്ടം കാണാം
ഉറുമിത്തുമ്പേൽക്കും സീൽക്കാരം കേൾക്കാം
തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം
സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം
നാടുവാഴിത്തമ്പുരാനും മേലെവാഴും ചേകവന്മാർ
വാൾ തൊടുക്കും കേളി കേൾക്കാം തിമൃതകതോം
സൂര്യനാളം പൊൻ വിളക്കായ് തിമൃതകതോം
മിന്നൽ മേഘക്കച്ചക്കെട്ടി തക തിമൃതോം