LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Shalabhamay

Apple Music logo
Deezer logo
Spotify logo
Lyrics
പറയാൻ കൊതിച്ചൊരെൻ്റെ വാക്കിൽ നീ
നുകരാൻ കൊതിച്ച തേൻ തുളുമ്പിയോ
പറയുമരിയമൊഴികൾ പ്രണയമധുരമായ്

ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്

ആർദ്രമായ് മധുര നൊമ്പരം
എൻ്റെ കാതിൽ നിൻ സ്നേഹം മർമ്മരം
നിൽ‌പ്പൂ ഞാൻ ഹൃദയ ദാഹമായ്
എൻ്റെ കുമ്പിളിൽ തീർത്ഥമായ് വരൂ
പരിണയത്തിനീ പ്രകൃതി പന്തലായ്
കടൽക്കിളീ പറന്നു വാ തരംഗ താളമൊത്തു
പാടിവാ, അലസമായ് അലയുമീ
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്

ആ മാലതിൽ മുകുള മാലയായ്
നിൻ്റെ മാറിലെ രോമഹർഷമായ്
മാറുമീ നിമിഷ ശോഭയെൻ
വാഴ്വിലാകവേ കാ‍ത്തിരുന്നു ഞാൻ
തരുണ മാനസം മധു പകർന്നിടാൻ
കൊതിക്കയായ് വിളിക്കയായ്
നിലാവു പൂക്കുമീ വയൽക്കരെ
അരുമയായ് മുരളുമീ
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്
മ് മ് മ് ഹാ
മ് മ് മ് ഹാ

WRITERS

M JAYACHANDRAN, O.N.V. KURUP

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist