കണ്ണന്റെ മനസ്സിൽ വന്നിരുന്നവൾ
നീലക്കടമ്പിൻ ചോട്ടിൽ നീയിരുന്നു
നീരദവർണ്ണനായ് ഞാൻ വരുന്നു
കോലക്കുഴലെടുത്ത് ഞാനൂതിപ്പാടവേ
കോലക്കുഴലെടുത്ത് ഞാനൂതിപ്പാടവേ
നാണത്തോടെ മുഖം കുനിച്ചവളു നിന്നൂ
കണ്ണന്റെ മനസ്സിൽ വന്നിരുന്നവൾ
ചന്ദനമുകിലുകൾ വന്നു തലോടും
യമുനയിലുണരും പൊന്നോളത്തിൻ
യമുനയിലുണരും പൊന്നോളത്തിൻ
ഹൃദയം തന്നിൽ കണ്ണനെ മാത്രം
കണ്ണന്റെ മനസ്സിൽ വന്നിരുന്നവൾ
മന്ദാരങ്ങൾ വിരിയും ചുണ്ടിൽ
പുലരി നിലാവിൻ ചന്ദനമണിയും
കണ്ണന്റെ മനസ്സിൽ വന്നിരുന്നവൾ
കാർനിറമണിയും കണ്ണനുമാത്രം
കാർനിറമണിയും കണ്ണനുമാത്രം
കാളിന്ദിയുടെ പുളകം തന്നിൽ
കണ്ണന്റെ മനസ്സിൽ വന്നിരുന്നവൾ
നീലക്കടമ്പിൻ ചോട്ടിൽ നീയിരുന്നു
നീരദവർണ്ണനായ് ഞാൻ വരുന്നു
കോലക്കുഴലെടുത്ത് ഞാനൂതിപ്പാടവേ
കോലക്കുഴലെടുത്ത് ഞാനൂതിപ്പാടവേ
നാണത്തോടെ മുഖം കുനിച്ചവളു നിന്നൂ
കണ്ണന്റെ മനസ്സിൽ വന്നിരുന്നവൾ