LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chakkara Maavin

Apple Music logo
Deezer logo
Spotify logo
Lyrics
ചക്കര മാവിൻ കൊമ്പത്ത്
കുത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലക്കൊത്തി കാര്യം
ചൊല്ലൂ കന്നിത്തത്തമ്മേ
തിരുവാതിര മഞ്ഞലയിൽ
ധനുമാസ നിലാവലയിൽ
മലനാടിനെ ഓർത്തു
വിതുമ്പിയൊരീണം നീ പകരൂ
ചക്കര മാവിൻ കൊമ്പത്ത്
കുത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലക്കൊത്തി കാര്യം
ചൊല്ലൂ കന്നിത്തത്തമ്മേ

പൂവാം കുരുന്നില മൂടും
കുന്നിൻ്റെ മേലെ
തിങ്കൾ തിടമ്പുയരുമ്പോൾ
നീ പോയതെന്തേ
ആര്യൻ വിളയുമ്പോൾ
ഇളവെയിൽ മിന്നുമ്പോൾ
പറയാതെ എന്തേ നീ
ഇതിലെ പോന്നു

ചക്കര മാവിൻ കൊമ്പത്ത്
കുത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലക്കൊത്തി കാര്യം
ചൊല്ലൂ കന്നിത്തത്തമ്മേ

കാത്തരുളേണം ഭഗവാനേ
കാനനവാസ മണികണ്ഠാ
കദനക്കടലിൽ നീന്തിടുമെന്നെ
കരകേറ്റേണം ശാസ്താവേ

കാത്തരുളേണം ഭഗവാനേ
കാനനവാസ മണികണ്ഠാ
കദനക്കടലിൽ നീന്തിടുമെന്നെ
കരകേറ്റേണം ശാസ്താവേ

പൂമൂടും കാവുകൾ
ദൂരെ മാടുന്നതില്ലേ
ഓളത്തിലേതോ പൂക്കൾ
വീഴുന്നതില്ലേ
ഓർമ്മയിലൊരിട വഴിയിൽ
കരിയിലകൾ വീഴവേ
മിഴിയിമയിൽ എന്തിനൊരീ
നീർക്കണം ചൂടി നീ

ചക്കര മാവിൻ കൊമ്പത്ത്
കുത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലക്കൊത്തി കാര്യം
ചൊല്ലൂ കന്നിത്തത്തമ്മേ
തിരുവാതിര മഞ്ഞലയിൽ
ധനുമാസ നിലാവലയിൽ
മലനാടിനെ ഓർത്തു
വിതുമ്പിയൊരീണം നീ പകരൂ
ചക്കര മാവിൻ കൊമ്പത്ത്
കുത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചിലക്കൊത്തി കാര്യം
ചൊല്ലൂ കന്നിത്തത്തമ്മേ

WRITERS

YUSUF AFZAL, Rafeeque Ahammed

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist