മണലു പാറുന്നൊരീ മരുഭൂവിലെപ്പോഴും
മഴ പോലെ എത്തുന്നു നിൻ ഓർമ്മകൾ
തണലു തേടുന്നൊരീ വെയിൽ നേരമൊക്കെയും
മരമായി നിൽക്കുന്നു നിൻ ഓർമ്മകൾ
കുളിപ്പിന്നലാടും മുടി പന്തലിൽ
തണുപ്പുള്ള രാവിൽ കിടന്നെങ്കിലും
വെളുപ്പെത്തുവോളം മടിപ്പായയിൽ
കനക്കുന്ന നോവും മറന്നെങ്കിലും
മിടിക്കുന്നൊരുള്ളം കൊതിക്കുന്ന പോലെ
അടുത്തൊന്നിരിക്കാൻ കഴിഞ്ഞതില്ല
അടുത്തൊന്നിരിക്കാൻ കഴിഞ്ഞതില്ല
മണലു പാറുന്നൊരീ മരുഭൂവിലെപ്പോഴും
മഴ പോലെ എത്തുന്നു നിൻ ഓർമ്മകൾ
തണലു തേടുന്നൊരീ വെയിൽ നേരമൊക്കെയും
മരമായി നിൽക്കുന്നു നിൻ ഓർമ്മകൾ
നഖത്തുമ്പിനാലെൻ കവിൾപാതിയിൽ
അരച്ചന്ദ്രനെ നീ പതിച്ചാഴുവാൻ
ചൊടിത്തൂവലാലെൻ ഉടൽച്ചൂളയിൽ
മഴക്കൂണുകൾ നീ വരച്ചീടുവാൻ
വിരുന്നുണ്ടു പോകാൻ മൊഴിഞ്ഞിന്നു വീണ്ടും
നമുക്കുള്ള നേരം വരുന്നുവല്ലോ
നമുക്കുള്ള നേരം വരുന്നുവല്ലോ
മണലു പാറുന്നൊരീ മരുഭൂവിലെപ്പോഴും
മഴ പോലെ എത്തുന്നു നിൻ ഓർമ്മകൾ
തണലു തേടുന്നൊരീ വെയിൽ നേരമൊക്കെയും
മരമായി നിൽക്കുന്നു നിൻ ഓർമ്മകൾ