LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neeye Bhoovin

Apple Music logo
Deezer logo
Spotify logo
Lyrics
നീയേ ഭൂവിൻ നാദം രൂപം
വീറായ് മുന്നിൽ മാറും നേരം
വീഴാതെങ്ങും നീറും നാളം
നീയേ തീയായ് ആളും ലോകം

പാശബന്ധനാത് സർവ്വം മോചയാ
ജീവദായിനീ ഹേ നാരി നീ

തരികിട തരികിട ധിം തരികിട ധിം
തകിട തധിമി തകിട തധിമി
തിത്തരികിട താ താരികിട തോം തോം തോം
താം തകിട ധിം തകിട തരികിട തരികിട തരികിട
ധിധധിം ത ധി തോം നം ധിം തരികിട തോം തോം നം
ധിൻ തകജ്ജുന് ധിൻ തകജ്ജുന് ധിം

നീയേ ഭൂവിൻ നാദം രൂപം
വീറായ് മുന്നിൽ മാറും നേരം
വീഴാതെങ്ങും നീറും നാളം
നീയേ തീയായ് ആളും ലോകം

മഹിതചരിതമതേറെ
പറയുവതിന്നിനി നേരം
മതിയാവതില്ലിഹ ബാലെ
പരിചൊടു പോവുക നീയേ
മതി ശോകഭാവമതേറെ
മതിയിൽ നിൻ ഉൾമുഖമാകെ
ഉണർന്നാൽ നീ നിർജ്ഝരി മാതേ
വളർന്നീടു ഈ ജഗത്താകെ
നീയേ നാരി മഹാബലരൂപിണി
നിൻ പദധൂളിയിൽ മായുമീ നാകമേ
മഹാസൂര്യമതീശുഭതാരക
പ്രോജ്ജ്വലമീമുഖം വാഴണമീ വിധേ

ആ ആ ആ ആ

നീയേ ഭൂവിൻ നാദം രൂപം
വീറായ് മുന്നിൽ മാറും നേരം
വീഴാതെങ്ങും നീളും നാളം (ധ ധി ധ ധി തകധിമി)
നീയേ തീയായ് ആളും ലോകം (തധിക് തകധിമി താ)

WRITERS

DHANYA SURESH

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other