കണ്ണാടിക്കാടേ കൺനോട്ടം തായെ
മെയ്യാളും സൂര്യൻ മിന്നാട്ടം താഴെ
എൻ കയ്യിൽ നീയേ വിണ്ണാണീ വീടേ
നല്ലോലപ്പായിൽ നെഞ്ചേകണ ചൂടേ
എന്നൂര് കാണെ പെണ്ണാളുണ്ടേ ഹോ
കണ്ണാടിക്കാടേ കൺനോട്ടം തായെ
മെയ്യാളും സൂര്യൻ മിന്നാട്ടം താഴെ
ചില്ലോലും നീരിൽ തുള്ളീടും മീനേ
പുന്നാഗം നീട്ടും വെള്ളാരം പൂവായ്
എല്ലാടോം പൂക്കും കണ്ണാളാണെ
പുന്നാര ചാറിൽ നിന്നാലോ താനെ
കണ്ണാടിക്കാടേ കൺനോട്ടം തായെ
മെയ്യാളും സൂര്യൻ മിന്നാട്ടം താഴെ
മൂവന്തിപ്പാടം ചേലുള്ളൊരേടം
രാവെത്തും നേരം മാടത്തെ കൂട്ടായ്
ചൊല്ലാതെ ഉള്ളിൻ കണ്ണാലെ ആരോ
മിന്നാ മിനുങ്ങായ് മുന്നേ പോയേ
കണ്ണാടിക്കാടേ കൺനോട്ടം തായെ
മെയ്യാളും സൂര്യൻ മിന്നാട്ടം താഴെ
എൻ കയ്യിൽ നീയേ വിണ്ണാണീ വീടേ
നല്ലോലപ്പായിൽ നെഞ്ചേകണ ചൂടേ
എന്നൂര് കാണെ പെണ്ണാളുണ്ടേ
കണ്ണാടിക്കാടേ കൺനോട്ടം തായെ
മെയ്യാളും സൂര്യൻ മിന്നാട്ടം താഴെ