ദാരികനസുരൻ തൻ്റെ ഘോരമാം തലയറുക്കാൻ(ദേവി)
മുക്കണ്ണൻ തിരുക്കണ്ണിൽ അഗ്നിയായ് വന്നു പെണ്ണ് (ദേവി)
അച്ഛൻ്റെ ഇച്ഛ പോലെ ചെയ്തുടൻ തമ്പുരാട്ടി (ദേവി)
ശ്രീ കുറുംബ തിരു കുറുംബ കണ്ടങ്കാളി ചൊവ്വാ ദേവി (ദേവി)
കൊടും താപത്തിൽ പൊള്ളിയൊലിച്ച്
പിന്നിൽ വെണ്മഴു തീയിൽ ചുവന്ന്
ഇടി മിന്നലായ് വന്നു പിറന്നവള്
പെണ്ണായി പിറന്നവൾ വെല്ലുവിളിച്ച്
കാൽത്തള താളത്തിൽ ഭൂമി കുലുങ്ങി
ദാരികൻ കോട്ട കുലുങ്ങി തുടങ്ങി
കൊടും താപത്തിൽ പൊള്ളിയൊലിച്ച്
ദാരികനവനോടി പിറകേ വാൾത്തല ചീറി
മരണമതിൻ്റെ വാതിൽ ഇളകീ കാളി
അടിമുടി വിറ പൂണ്ട് തൊടുകുറിയിൽ നിണം പൂണ്ട്
ജഡമുടി കല ചൂടി കൊടും ഭൈരവി കലി തുള്ളി
മകുടമണിഞ്ഞ തല പടവാളാൽ മണ്ണിലിതാ
കുലമോടരികളെ കൊല ചെയ്തൂ കാളി
താണ്ഡവ താളത്തിൽ ചോടുകൾ വെച്ച്
പന്നഗ ഭൂഷണൻ പത്തി വിരിച്ച്
ശ്രീ പരമേശ്വരൻ കണ്ണ് മിഴിച്ച്
ഞാനാണാ ശ്രീകാളി എന്നു നിനച്ച്
കൊടും താപത്തിൽ പൊള്ളിയൊലിച്ച്
ദാരികനുടൽ വേറെ തല പൊറ്റിൽ കണിയാക്കി
ശൂല കപാലമോടെ ത്രിപുരാന്തകി നടമാടി
കാളികൾ കൂളികമാർ വെറിയോടെ പട കൂട്ടി
ഹരനുടെ തിരുമാറിൽ വലംകാലാൽ കുറി വച്ചു
കലിയതടങ്ങി കാളി നല്ലച്ഛൻ ചിരി തൂകി
ആയിരം കോടി പട മകൾക്കേകി നടരാജൻ
കാവിൽ കുറുംബയായി വാഴും കാളി
പാല തൻ പൂമണം തിങ്ങുന്ന കാവിൽ
വെള്ളരി നേദ്യത്തിൽ കണ്ണു തെളിഞ്ഞ്
വെള്ളവിൽ തെങ്ങിന്റെ നീരിൽ നനഞ്ഞ്
കുക്കുട ചോരയിൽ നാവു നുണഞ്ഞ്
കൊടും താപത്തിൽ പൊള്ളിയൊലിച്ച്
പിന്നിൽ വെണ്മഴു തീയിൽ ചുവന്ന്
ഇടി മിന്നലായ് വന്നു പിറന്നവള്
പെണ്ണായി പിറന്നവൾ വെല്ലുവിളിച്ച്
കാൽത്തള താളത്തിൽ ഭൂമി കുലുങ്ങി
ദാരികൻ കോട്ട കുലുങ്ങി തുടങ്ങി
കൊടും താപത്തിൽ പൊള്ളിയൊലിച്ച്