കളിക്കല്ലേ മോനേ കളി പഠിപ്പിക്കും ഞാൻ
പല പടവുകൾ കടന്നെൻ്റെ തുടക്കമെടാ
പടച്ചോൻ പടച്ചെന്നെ പറഞ്ഞ് വിട്ടേ
പടക്കളത്തിലിന്നിറങ്ങാനായ് ഒരുങ്ങിക്കോ നീ
കളിക്കല്ലേ മോനേ കളി പഠിപ്പിക്കും ഞാൻ
പല പടവുകൾ കടന്നെൻ്റെ തുടക്കമെടാ
പടച്ചോൻ പടച്ചെന്നെ പറഞ്ഞ് വിട്ടേ
പടക്കളത്തിലിന്നിറങ്ങാനായ് ഒരുങ്ങിക്കോ നീ
പാട് നോക്കി പോയ പെണ്ണ് പാപിയായ് മറഞ്ഞതും
പാതിയായ് പിടഞ്ഞ ജീവൻ ആവിയായ് പറന്നതും
കണ്ട് നിന്ന കൂട്ടർ അന്ന് പുച്ഛമായ് പറഞ്ഞതും
പണ്ട് തൊട്ട് കണ്ട് കേട്ട് വാടി നിന്നു പോയതും
ഇന്ന് ഞാനുയർന്ന് വന്ന് പക്ഷിയായ് പറന്ന് വന്ന്
ഒന്നായ് പിരിഞ്ഞതൊക്കെ രണ്ടായ് തിരിച്ച് വന്ന്
കണ്ടോണ്ട് ഇരുന്നവൻ്റെ മണ്ടക്ക് വെച്ച് കൊട്ടി
പണ്ട് എൻ്റെ മുറിവ് തന്ന വേദനക്ക് പ്രതിഫലം
അടവുകൾ പലതും ഞാൻ പയറ്റിയതാ
എന്നെ പിടിക്കുവാൻ നിനക്കിനി കഴിയില്ലടാ
ഇനി ഒടുവിലെ വിജയമതെനിക്കുള്ളതാ
അടവുകൾ പലതും ഞാൻ പയറ്റിയതാ
എന്നെ പിടിക്കുവാൻ നിനക്കിനി കഴിയില്ലടാ
ഇനി ഒടുവിലെ വിജയമതെനിക്കുള്ളതാ
പടകൾ പടച്ച് വിട്ട കഥകൾ അവസരം
ഞാനിന്ന് തിരിച്ച് നടന്ന് വന്ന വഴിയിൽ
ഇതെൻ്റെ തുടക്കം ഇനി ഇല്ല മടക്കം
കളിക്കല്ലേ മോനേ കളി പഠിപ്പിക്കും ഞാൻ
പല പടവുകൾ കടന്നെൻ്റെ തുടക്കമെടാ
പടച്ചോൻ പടച്ചെന്നെ പറഞ്ഞ് വിട്ടേ
പടക്കളത്തിലിന്നിറങ്ങാനായ് ഒരുങ്ങിക്കോ നീ
കളിക്കല്ലേ മോനേ കളി പഠിപ്പിക്കും ഞാൻ
പല പടവുകൾ കടന്നെന്റെ തുടക്കമെടാ
പടച്ചോൻ പടച്ചെന്നെ പറഞ്ഞ് വിട്ടേ
പടക്കളത്തിലിന്നിറങ്ങാനായ് ഒരുങ്ങിക്കോ നീ
കാൽ വെച്ച മണ്ണിൽ ഇന്നുറച്ച് നേരെ നിന്നു ഞാൻ
കാലത്തിനൊത്ത് കൂടെ ഓടാൻ തുടങ്ങി ടാ
കാണുന്നതൊക്കെ ഇന്ന് പാട്ടാക്കി മാറ്റിടാൻ
കുത്തിക്കുറിച്ച് വെച്ച് പാടാൻ തുടങ്ങി ഞാൻ
കാടാണിതെങ്കിൽ ഇന്ന് തീയാക്കി മാറിടും
പാറിപ്പറന്നവൻ്റെ മേലെ പറന്നിടും
പട്ടിക്ക് പോലും അന്ന് വേണ്ടാത്ത കാലമിന്ന്
കാലിൻ്റെ കീഴെ വന്ന് വാലാട്ടി നിൽക്കാൻ
ഞാൻ ഒരു പോരാളി ഈ കാലമത്രയും പോരാടി
പണ്ട് പോലെ മുറിവേറ്റ കാലമത് മാഞ്ഞുപോയി
തളരാതെ ആയി ഞാൻ എഴുതി വെച്ച എൻ്റെ വരിയിൽ
ഇനിയുമെൻ്റെ ഓർമ്മ മരിച്ച് ഞാൻ ഉറക്കെ ചിരിച്ചു
കഥ മാറ്റി മറിച്ച് പുതുതുടക്കം കുറിച്ചു
നിൻ്റെ മനവും പിടഞ്ഞു നീ പുറമെ ചിരിച്ചു
നീ പണ്ട് കണ്ട പതിനേഴുകാരനല്ല ഞാൻ
പതിനെട്ട് അടവും ഇന്ന് കയ്യിലുണ്ട് കാണണോ
Rappൻ്റെ കൂടെ എൻ്റെ ആട്ടം തുടങ്ങി
നീയും മാറി നിന്ന് കണ്ടുകൊണ്ട് മിണ്ടാതിരിക്ക്