കൂരിരുൾ വന്നു വീഴും മുൻപേ
കാറും കോളും മൂടും മുൻപേ പാത താണ്ടി പോകാം
പിന്നിട്ട കാലങ്ങളുൾത്തീയിൽ വെണ്ണീറുപോലെ മായേണം
ആറും പൊൻസൂര്യനാളമായ് മുന്നോട്ടു പായണം
നെഞ്ചോരം വിണ്ണോളമാശകൾ വേണം
പോകാം ഒന്നായ് നേരേ(സപ്തമ ശ്രീ തസ്കരാ:)
മേഘം പായും പോലേ പോകാം ഒന്നായ് ദൂരെ(സപ്തമ ശ്രീ തസ്കരാ:)
തമ്മിൽ തമ്മിൽ നാം ഓരോ ചോടും ചേർത്തീടേണം
മണ്ണും വിണ്ണും കാൽക്കീഴിൽ ചേർക്കാൻ ദാഹം വേണം
മുന്നേറാൻ വീര്യം കൂട്ടായ് വേണം
പോകാം ഒന്നായ് നേരേ(സപ്തമ ശ്രീ തസ്കരാ:)
മേഘം പായും പോലേ പോകാം ഒന്നായ് ദൂരെ(സപ്തമ ശ്രീ തസ്കരാ:)
പോകാനേറെ ചെന്നെത്തും ലോകം കാതോർക്കുന്നേ (കാതോർക്കുന്നേ)
നേടാനേറെ വന്നെത്തും കാലം കൈനീട്ടുന്നേ
പോകാം ഒന്നായ് നേരേ പോകാം ഒന്നായ് നേരേ
മേഘം പായും പോലേ പോകാം ഒന്നായ് ദൂരെ(സപ്തമ ശ്രീ തസ്കരാ:)