LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chandana Mukile Sudeep Kumar

Apple Music logo
Deezer logo
Spotify logo
Lyrics
ചന്ദനമുകിലേ ചന്ദനമുകിലേ

ചന്ദനമുകിലേ ചന്ദനമുകിലേ
രാധയെ നീ കണ്ടോ
അനുരാഗ വിവശയാണോ
വൃന്ദാവനത്തിലെ ഗോപകുമാരി
മോഹിച്ചു തീർന്നില്ലേ നീ
സ്നേഹിച്ചു തീർന്നില്ലേ
ചന്ദനമുകിലേ ചന്ദനമുകിലേ

സ സ ന ന ന ന (ധ ധിനക് ധിൻ)
സ സ ന ന ന ന (ധ ധിനക് ധിൻ ധ)

ഓരോ ജന്മം അറിയാതെൻ
നെഞ്ചിലവൾ
തോരാത്ത പാൽമഴയായ്
ഓരോ രാവു പൊതിയുമ്പോൾ
എന്നിലവൾ
പൂമൂടും ചന്ദ്രികയായ്
എവിടെ എവിടെ പറയൂ മുകിലേ
എന്നാത്മാവ് തേടും സഖി രാധ

സ സ ന ന ന ന (ധ ധിനക് ധിൻ)
സ സ ന ന ന ന (ധ ധിനക് ധിൻ ധ)

ചന്ദനമുകിലേ ചന്ദനമുകിലേ

നീലത്താമരകൾ എല്ലാം മാമിഴികൾ
കായാമ്പൂ മെയ്യഴകായ്
മാനം പൂത്ത മഴ നാളിൽ നമ്മളതിൽ
തൂവെള്ളി താരകളായ്
എവിടെ എവിടേ പറയൂ മുകിലേ
എൻ ജീവൻ്റെ ജീവൻ സഖി രാധ

സ സ ന ന ന ന (ധ ധിനക് ധിൻ)
സ സ ന ന ന ന (ധ ധിനക് ധിൻ ധ)

ചന്ദനമുകിലേ ചന്ദനമുകിലേ
രാധയെ നീ കണ്ടോ
അനുരാഗ വിവശയാണോ
വൃന്ദാവനത്തിലെ ഗോപകുമാരി
മോഹിച്ചു തീർന്നില്ലേ നീ
സ്നേഹിച്ചു തീർന്നില്ലേ
ചന്ദനമുകിലേ ചന്ദനമുകിലേ

WRITERS

M JAYACHANDRAN, S Ramesan Nair

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None