LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ariyaathe Ishtamaai Female Version

Apple Music logo
Deezer logo
Spotify logo
Lyrics
അറിയാതെ ഇഷ്ടമായ്
അന്നു മുതലൊരു സ്നേഹചിത്രമായ്
മെല്ലെയരികിലൊതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായ്
അതിലേറെ ഇഷ്ടമായ്
എന്തു പറയണമെന്ന ചിന്തയായ്
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എൻ്റെ മാത്രം നീ
ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരുവാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറുമാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ
തേങ്ങുകയായ് കാതിൽ
അറിയാതെ ഇഷ്ടമായ്
അന്നു മുതലൊരു സ്നേഹചിത്രമായ്
മെല്ലെയരികിലൊതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായ്

ആരും കൊതിച്ച് പോകും
മണിത്തുമ്പിയായി നീയെൻ
തീരാ കിനാവു പാടം
തിരഞ്ഞെത്തിയെൻ്റെ മുന്നിൽ
പാട്ടുപാടി നിന്ന കാലം
ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ
മിഴികൾ തുടച്ചും
കൈയ്യെത്തും ദൂരത്തിൽ നിൽക്കുന്നു നീ
അറിയാതെ ഇഷ്ടമായ്
അന്നു മുതലൊരു സ്നേഹചിത്രമായ്
മെല്ലെയരികിലൊതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായ്

ആരും അറിഞ്ഞിടാതെ
നിനക്കായി മാത്രമെൻ്റെ
പ്രാണൻ പകുത്ത് നൽകി
ഉറങ്ങാതിരുന്ന രാവിൽ
നാട്ടു മുല്ലച്ചോട്ടിൽ ഞാനും
കൂട്ടിരുന്നതോർമ്മയില്ലേ
പ്രണയം മനസ്സിൽ
എന്നാളും തീരാത്ത സല്ലാപമായ്
അറിയാതെ ഇഷ്ടമായ്
അന്നു മുതലൊരു സ്നേഹചിത്രമായ്
മെല്ലെയരികിലൊതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായ്
ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരുവാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറുമാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞ് നീ
തേങ്ങുകയായ് കാതിൽ
അറിയാതെ ഇഷ്ടമായ്
അന്നു മുതലൊരു സ്നേഹചിത്രമായ്
മെല്ലെയരികിലൊതുങ്ങി നിന്നു നീ
എൻ്റെ എല്ലാമായ്

WRITERS

Gopinathan Mathasseril, Suresh Peters

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist