LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kadamizhiyil Kamaladalam Version, 2

Apple Music logo
Deezer logo
Spotify logo
Lyrics
കടമിഴിയിൽ കമലദളം
നടനടന്നാൽ പുലരിമഴ
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം

ഹേ കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം

കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
സഖിമാരായ്എന്നൊടൊത്തണഞ്ഞു നിന്നു

ഏഹേ കടമിഴിയിൽ കമലദളം
കടമിഴിയിൽ കമലദളം
കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം

തനനാ നന താനന തനനാ നന താനന
തനനാ നന താനന തനനാ നന തനന തനന തനന

പടിവാതിൽ പാതിയിൽ പലവട്ടം ഞാൻ
ഒരു നോട്ടം കാണാൻ നിന്നൂ
നീയെത്തും നേരത്താ മലയോരത്ത്
മദനപ്പൈങ്കിളിയായ് വന്നൂ

കണ്ടാൽ കാമിനി തൊട്ടാൽ പൂമ്പൊടി
തഴുകുമ്പോൾ തിരമാല ഓ
കട്ടിപ്പൊൻകുടം ചിട്ടിപ്പൈങ്കിളി
നീയാണെൻ രാപ്പാടീ

ഒരുമിക്കും നാമിന്നീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത് (ആഹാ)
ഒരുമിക്കും നാമിന്നീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്

സ്നേഹം പോലെ വിടരും നിന്നിൽ
അനുരാഗ കനവായി ഞാൻ വീണ്ടുംവീണ്ടും
കടമിഴിയിൽ
കമലദളം
ഓഹോ കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നട നടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം

തനാനാനാനാ നാനന തന്നാന
തനാനാനാനാ നാനന തന്നാന

അകലത്തെ തോണിയിൽ മിഴിനട്ടു ഞാൻ
ഒരുമിച്ചാ കരയിൽ ചെല്ലാം (ഹേ ഹേയ്)
തെങ്കാശി ചന്തയിൽ നീയെത്തുമ്പോൾ
ഞാൻ നിൽക്കും വഴിവക്കത്ത്

കൂന്തൽ ചീകി നീ ചന്തം ചിന്തിയാൽ
നാണിക്കും കാർമേഘം ഹോ
ഓമൽ പൂമുഖം തെളിയും രാത്രിയിൽ
നാണിക്കും വെൺ തിങ്കൾ

പുണരുമ്പോൾ പുളകത്തിൻ കുളിരാകുന്നേ
മുത്തുമ്പോൾ മണിമുത്തിൻ മുകരം പോലെ (ഹ)
പുണരുമ്പോൾ പുളകത്തിൻ കുളിരാകുന്നേ
മുത്തുമ്പോൾ മണിമുത്തിൻ മുകരം പോലെ

ഏതോ ദീപം തെളിയും പോലെ
നിൻ മുന്നിൽ തെളിയും ഞാൻ വീണ്ടും വീണ്ടും
കടമിഴിയിൽ കമലദളം (കടമിഴിയിൽ കമലദളം)
നട നടന്നാൽ പുലരിമഴ (നട നടന്നാൽ പുലരിമഴ)
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
പധനിസരിഗ സഗരിഗ സരി നിസ സനിധ മപ ധനിസ
നട നടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം
ഗരിഗ സരിഗ ഗരിഗ സരി ഗരി നിസ സനിധ മപ ധനിസ
ഹേ കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നട നടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം

കടമിഴിയിൽ കമലദളം
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നട നടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം

WRITERS

Suresh Peters, Kaithapram Damodaran Namboothiri

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist