LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Anuragam Puthumazhapole

Apple Music logo
Deezer logo
Spotify logo
Lyrics
ഉ ഹോ ഓ
ഹേ ഹേ എ ഹേ

ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം
ഒരു കാറ്റായ് മനമേ നീ
എതിരേൽക്കാം ഓമലേ
തേടും സ്വപ്നം
പൂക്കും നേരം കൺമണീ
നിൻ ചൊല്ലാ മോഹം ചാരേ
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം

ഓരോ നാളും നീയെൻ
അരികെ എന്നും അണയുമോ
ഈറൻ ചുണ്ടിൽ മെല്ലെ
തഴുകാം പതിയേ
എൻ സ്നേഹരാഗമേ നീ
ഒരു നേർത്ത തെന്നൽ പോലെ
ആരാരും കാണാതെ
കനവിൽ അരികേ
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം

ആരോ കാതിൽ ചൊല്ലീ
നീ എനിക്കായ് കാത്തിരുന്നു
മധുവൂറും പ്രണയം മെല്ലെ
നുകരാൻ ഇനിയും
ഒരു നിലാ പെയ്ത രാവിൽ
കുളിർ മഞ്ഞുതുള്ളി പോലെ
ആരാരും കാണാതെ
നിന്നിൽ അലിയാൻ
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം
ഒരു കാറ്റായ് മനമേ നീ
എതിരേൽക്കാം ഓമലേ
തേടും സ്വപ്നം
പൂക്കും നേരം കൺമണീ
നിൻ ചൊല്ലാ മോഹം ചാരേ
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം

WRITERS

Ratheesh Vega, Unni Mukundan

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other