എന്നെ പ്രണയിച്ചു കൊതിപ്പിച്ചതെന്തേ
നെഞ്ചകത്തായ് നീ നായികയായ് നീ
എന്നെ ആങ്ങളയാക്കീലേ പെണ്ണേ
എന്നെ പ്രണയിച്ചു കൊതിപ്പിച്ചതെന്തേ
സെല്ഫിയെടുക്കുമ്പോ ചേർത്തുപിടിച്ചിട്ട്
അവസാനം സെല്ഫിയെടുക്കുമ്പോ ചേർത്തുപിടിച്ചിട്ട്
നല്ല കളറ് പടമായി ഓടിയോരെൻ ലൈഫ്
ബ്ലാക്ക് ആൻഡ് വൈറ്റാക്കീല്ലേ പെണ്ണേ
ഓമനയെന്നു വിളിച്ച് ശീലിച്ച ഞാൻ
ഓപ്പോളാക്കേണ്ടേ നിന്നെ പെണ്ണേ
ഞാനെൻ ഓപ്പോളാക്കേണ്ടേ നിന്നെ
നല്ല പഞ്ചാര പറഞ്ഞതുമെന്തേ
മധുര വാക്കൊന്നു തന്നതുമെന്തേ
എന്നെ പ്രേമിച്ചു കൊതിപ്പിച്ചതെന്തേ