LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maanathe Maarikurumbe

Apple Music logo
Deezer logo
Spotify logo
Lyrics
രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ

മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെൻ്റെ ചെല്ലപ്പുള്ളേ
നെഞ്ചോരം പാടി ഉറക്കാൻ ഉള്ളം കരഞ്ഞേ ചെല്ലപ്പുള്ളേ

കുഞ്ഞിക്കാൽ പിച്ച പിച്ച തത്തിത്തത്തി നീ നടന്നേ
ഇന്നെൻ്റെ കണ്ണുനനഞ്ഞേ
ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞിക്കൈ തപ്പോ തപ്പോ
താളം കൊട്ടി നീ ചിരിച്ചേ
കണ്ടെൻ്റെ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നിപ്പൊന്നേ
പുഞ്ചിരിക്കൂ കണ്ണേ അമ്മയുണ്ട് മേലെ
കണ്ണുചിമ്മും താരകമായ് ദൂരേ ഓ
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ

മാനത്ത് രാകിപ്പാറി കണ്ണെറിയും ചെമ്പരുന്തേ
വീഴല്ലേ നിൻ്റെ നിഴലെൻ്റെ കുഞ്ഞുകുഞ്ഞാറ്റകൾ ഒറ്റയ്ക്കാണെ
മുത്തപ്പൻ മാരിതേവേ ചാവിന്മേൽ തീണ്ടിച്ചതിച്ചേ
തായില്ലാ തങ്കക്കുടങ്ങളെ കാക്കണേ പോറ്റണെ മാരിയമ്മേ
പുഞ്ചിരിക്കൂ കണ്ണേ അമ്മയുണ്ട് മേലെ
കണ്ണുചിമ്മും താരകമായ് ദൂരെ ഓ
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെൻ്റെ ചെല്ലപ്പുള്ള
നെഞ്ചോരം പാടി ഉറക്കാൻ ഉള്ളം കരഞ്ഞേ ചെല്ലപ്പുള്ള
രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ
ഉം ഉം

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist