ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ
കൊറിയ നിൻ മീതെ കഴുകന്മാര്‍
കുരുന്ന് ജീവൻ നൊന്ത് മരിപ്പൂ
സൊമാലിയൻ ബാല്യങ്ങൾ കുടിനീര്
മ്യാൻമാറിൽ ബുദ്ധൻ ആയുധമേന്തി
ആൺമകനുയിരിനായ് അമ്മ കരഞ്ഞു
കടലുനിറഞ്ഞതിൽ കരകൾ മറഞ്ഞൂ
ന്യൂയോർക്കിൽ മണ്ണിൻ മകനിൻ
മൂച്ച് നിലച്ചതിൽ പോര് നടന്നു
ഖുറാൻ എരിഞ്ഞതിൻ മണം പരന്നു
എന്നെ പെറ്റതായ് ഭൂമി കരഞ്ഞു
ബൊല്ലാക്ക് നീ പാടാ പാട്ടുകൾ
അനുദിനം നരകമായ് മാറുന്നിടം
അനുദിനം നരകമായ് മാറുന്നിടം
അനുദിനം നരകമായ് മാറുന്നിടം