LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Social Criminal

Apple Music logo
Deezer logo
Spotify logo
Lyrics
ക്രിമിനല് സോഷ്യൽ ക്രിമിനല് (ക്രിമിനൽ)
ക്രിമിനല് സോഷ്യൽ ക്രിമിനല് (ക്രിമിനൽ)
ക്രിമിനല് സോഷ്യൽ ക്രിമിനല് (ക്രിമിനൽ)
ക്രിമിനല് (ആ)
ക്രിമിനല് സോഷ്യൽ ക്രിമിനല്
ചോരക്കറയിൽ കിറുകും
കഥയില്
കനികളില്ലല്ലോ വിതകൾ കാരണം
അറിവിന്നുറവ തെരുവില്
അത് തടയാൻ ആളില്ല ഉലകില്
തടസ്സം ഇല്ലല്ലോ വഴിയില്
ഈ ഉയിർ മെഴുതിരി എരിയണ്
മരിക്കുകില്ലല്ലോ വരികള്
ചലനമറ്റൊന്നും പോകില്ല
അമ്മയുമപ്പനും തന്നതാ കലകള്
ഈ കരങ്ങളായുധം ഏന്തിയത്
ഇപ്പൊ മഷിയിൽ നനഞ്ഞു കുതിർന്നത്
ചിരി പിറക്കാ ഇരു അധരങ്ങൾ
മൊഴി പിറന്നതിൻ ആരംഭം യുദ്ധങ്ങൾ
വിഴി തുറന്നാൽ എരിയും ദുഃഖങ്ങൾ
വഴികൾ ഇല്ലേലും തുടർ പയനങ്ങൾ
ചിരി പിറക്കാ ഇരു അധരങ്ങൾ
മൊഴി പിറന്നതിൻ ആരംഭം യുദ്ധങ്ങൾ
വിഴി തുറന്നാൽ എരിയും ദുഃഖങ്ങൾ
വഴികൾ ഇല്ലേലും തുടർ പയനങ്ങൾ ഹാ
ചോറ് കണ്ടേനേക്കാള് കൂടുതല് പോര് കണ്ടേക്കണ പിളേളര്
drugs ,violence ന്ന് പറഞ്ഞ് സ്ട്രീറ്റിൽ അലഞ്ഞു കുറേ നാള്
അവന്മാരെ ഇറക്കിയ വിട്ടതാരാണ്
ഇരുമ്പുണ്ടാർന്ന് അവൻ്റെ അരേല്
പക്ഷെ തുരുമ്പ് ഉണ്ടാർന്നില്ല അവൻ്റെ ഉള്ളില്
എടണ്ടാർന്നില്ല അവന് മണ്ണില്
പക്ഷെ കഴമ്പുണ്ടാർന്നു അവൻ്റെ കഥേല്
ആ കഥ ഞാൻ പറയാം
കോൺക്രീറ്റ് വനത്തിൻ ഓരത്തില്
നവീന അടിമകൾ വാഴും
നരകം പോലൊരു ഇടത്തില്
എന്നെ പെറ്റല്ലോ കല്ലു പോലൊരുത്തി
അവളെ ജാഫ്നയിൽ നിന്നാരോ തുരത്തി
അവളിൻ ഉദരത്തിൽ നിന്നും ഉരുവെടുത്തത്
പരുത്തി അല്ലല്ലോ എരിക്കും തീ
വിരൽ പിടിച്ചൊന്നു നടത്തിയില്ലല്ലോ
തെരുവിൽ തനിയേ നിറുത്തി
തെരുവിൽ പശിയിൽ മരിച്ച
ഇളം മനസ്സുകൾ ഇളം നിലങ്ങളായ്
മാറുമല്ലോ കാലം
പല കടന്നവർ വാഴുമല്ലോ
പല തലമുറകളിൻ കാതിൽ
കവിതകൾ ഓതി
വിധികളെ മാറ്റുമല്ലോ
പശിയും പണവും കനവും നിലവും
ഉണ്ടാവാൻ പാടില്ല നിനക്ക്
മിണ്ടിയാലോ ഊരു വിലക്ക്
മിണ്ടിയാലോ ഊരു വിലക്ക്
അയ്യയ്യോ
എവിടെ പോകാനാ ഞാൻ മണ്ണിനമാകൂ
ചത്താലും മണ്ണിൻ്റെ മാറിലേ ചാകൂ
മണ്ണിനമാകൂ മണ്ണിനമാകൂ
ചത്താലും മണ്ണിൻ്റെ മാറിലേ ചാകൂ
നാനക് ചാവില്ല ചാവില്ല
നാനക് ചാവില്ല ചാവില്ല
ഉത്തമരെല്ലാരും കല്ലെറിഞ്ഞേ
കല്ല് കൊണ്ടെൻ്റെ മുഖം മുറിഞ്ഞേ
ആ കല്ലു പെറുക്കി ഞാൻ പാത വിരിച്ചതിൽ
വില്ലു വണ്ടിയേറി പായുമ്പോൾ എന്നുടെ
തലപ്പാവിനെന്ത് തിളക്കം
തലപ്പാവിനെന്ത് തിളക്കം
തലപ്പാവിനെന്ത് തിളക്കം
എൻ്റെ തലപ്പാവിനെന്ത് തിളക്കം

WRITERS

Hrishi, Vedan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other