LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vaa

Apple Music logo
Deezer logo
Spotify logo
Lyrics
വാ തോഴ തോളോട് തോൾ ചേർന്ന് പോരാടിടാം
തീയായിടാം അതിർത്തികൾ തകർത്തിടാൻ വാ

വീണാൽ എരിനക്ഷത്രമായ് വീണിടാം
അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
മടക്കിവച്ച പുസ്തകത്തിലെ
മൂർച്ചയുള്ള വാക്കെടുത്ത്
തോക്കുകൾ അരിഞ്ഞിടാൻ, വാ
വീണാൽ എരിനക്ഷത്രമായ് വീണിടാം
അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
വീണാൽ എരിനക്ഷത്രമായ് വീണിടാം
അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം, വാ

തണൽ കൊതിച്ചവർക്ക് ഒറ്റമരക്കാടാകാം
വരണ്ടു ചത്ത മണ്ണിൽ ഒറ്റ തുള്ളി മഴയാകാം
ഇരുണ്ട പാതയിൽ ഒരു നുറുങ്ങു വെട്ടമാകാം
നിശബ്ദരായവർക്ക് ശബ്ദമായി മാറിടാം നീ വാ

അഴികളിൽ വാക്കുകൾ അടങ്ങുകില്ലൊടുങ്ങുകില്ല
ആൾ മരിച്ചുപോകിലും ആശയം മരിക്കുകില്ല
തല നരച്ച പോതിലും മനമതിലൊരു നരയതില്ല
മെയ് തളർന്ന പോതിലും
പൊയ് വളർന്ന കഥയതില്ല, വാ

എവിടെ മർദ്ദനങ്ങൾ അവിടെ ഉയരണം കരങ്ങൾ
എവിടെ വർഗ്ഗ വാദം അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ അവിടെ കൂടങ്ങളായി വാ

പോർക്കളമീ പാരിൽ വാഴുവാൻ വീരനാവണം
പേമഴയ്ക്കു മേൽ പരുന്തു പോലെ നാം പാറണം
ഇരകളായവൻ, കരങ്ങൾ അറിവിനായുധങ്ങൾ പേറി
നരികൾ വാഴുമീ വനത്തിൽ
പുലികളായി മാറിടാം നീ വാ

പാറകൾ തുളച്ച് നീരു തേടി
വേരു പോലെ ഓടി
പാതകൾ തെളിച്ച് നീതി തേടി
കാറ്റു പോലെ ഓടി
ഭീതികൾ എരിച്ച്
കെടാജ്യോതിയായ് പടർന്നു കേറി
പാതി കടൽ താണ്ടി മീതിയെത്ര ബാക്കി
ദൂരെയായ് തീരമുണ്ട്
വീരമുണ്ടൊ വിടുതലുണ്ട്
വീണിടേണ്ട താങ്ങതുണ്ട്
നോവ് തീരും നാളതുണ്ട്
ആറിലും മരിപ്പതുണ്ട് നൂറിലും മരിപ്പതുണ്ട്
ആശയിൽ മരിപ്പവന്നായിരം പിറപ്പതുണ്ട് വാ(വാ)
തോഴ തോളോട് തോൾ ചേർന്ന്
പോരാടിടാം,തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ വാ വാ

WRITERS

Vedan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other