LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aaraarum Kaanaathe Male Version

Apple Music logo
Deezer logo
Spotify logo
Lyrics
ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ
ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ
പൂഞ്ചില്ല തുമ്പിന്മേൽ
ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമോ,ഒ
ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ

കളപ്പുരമേയും കന്നിനിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലേ വരുമോ ധനുമാസം
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാനൊരു മോഹം മാത്രം
ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ

പഴയ കിനാവിൻ മുന്തിരിനീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരെയേതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ദൂരെയേതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ് ഞാൻ
അതിൽ മാഞ്ഞേപ്പോയി
ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ
പൂഞ്ചില്ല തുമ്പിന്മേൽ
ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമോ,ഒ

WRITERS

Arumughan Vengidangu, THYAGARAJA, VIDYASAGAR, Gireesh Puthenchery

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist