ചാഞ്ഞുനിക്കണ പൂത്തമാവിൻ്റെ
കൊമ്പത്തെ ചില്ലയിൽ കേറിയത്
പൂർണ്ണതിങ്കളെ കാണാനല്ല പൂ പറിക്കാനല്ല
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോൾ
കോർത്തു പിഞ്ചിയ കയറിൻ്റെ തുമ്പത്ത്
ചാഞ്ഞുനിക്കണ പൂത്തമാവിൻ്റെ
കൊമ്പത്തെ ചില്ലയിൽ കേറിയത്
പൂർണ്ണതിങ്കളെ കാണാനല്ല പൂ പറിക്കാനല്ല
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോൾ
കോർത്തു പിഞ്ചിയ കയറിൻ്റെ തുമ്പത്ത്
പൂവ് ചൂടണമെന്നു പറഞ്ഞപ്പോൾ
മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പോൾ
മുന്നിൽ പുഴവെട്ടിത്തന്നവനാ
പൂവ് ചൂടണമെന്നു പറഞ്ഞപ്പോൾ
മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പോൾ
മുന്നിൽ പുഴവെട്ടിത്തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ
പെണ്ണേ നീ എന്നെ മറന്നില്ലേ
നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ
ഈ ചാഞ്ഞുനിക്കണ പൂത്തമാവിൻ്റെ
കൊമ്പത്തെ ചില്ലയിൽ കേറിയത്
ആ പൂർണ്ണചന്ദ്രനെ കാണാനല്ല പൂ പറിക്കാനല്ല
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോൾ
കോർത്തു പിഞ്ചിയ കയറിൻ്റെ തുമ്പത്ത്