LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kannil Kaasithumbakal

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണില്‍ കാശിത്തുമ്പകള്‍ (ഉം ഉം)
കവിളില്‍ കാവല്‍ത്തുമ്പികള്‍ (ഉം ഉം)
കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

വാര്‍‌ത്തിങ്കള്‍ മാളികയില്‍
വൈഡൂര്യ യാമിനിയില്‍
മിന്നുന്നുവോ നിന്‍ മുഖം
ആ മിന്നുന്നുവോ നിന്‍ മുഖം

കാറ്റിന്റെ ചുണ്ടിലെഴും
പാട്ടിന്റെ പല്ലവിയില്‍
കേള്‍ക്കുന്നുവോ നിന്‍ സ്വരം
ആ കേള്‍ക്കുന്നുവോ നിന്‍ സ്വരം

ഒരു വെണ്‍‌ചിറകില്‍
പനിനീര്‍ മുകിലായ്
പൊഴിയാമഴ തന്‍
പവിഴം നിറയാന്‍

ഒരു വാനമ്പാടിക്കിളിമകളായ്
ഞാന്‍ കൂടെ പോന്നോട്ടേ

കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

ആലോല നീലിമയില്‍
ആനന്ദ ചന്ദ്രികയില്‍
രാഗാര്‍ദ്രമായ് നിന്‍ മനം
ആ രാഗാര്‍ദ്രമായ് നിന്‍ മനം

മാനത്തെ മണ്‍‌ചിമിഴില്‍
സായാഹ്ന കുങ്കുമമായ്
മായുന്നുവോ നീ സ്വയം
ആ മായുന്നുവോ നീ സ്വയം

ഒരു പൊന്‍‌വെയിലിന്‍
മഴവില്‍ക്കസവായ്
ഒഴുകാ പുഴ തന്‍
അല നീർ ഞൊറിയാന്‍

ഒരു മായക്കാറ്റിന്‍
മണിവിരലായ് ഞാന്‍
നിന്നെ തൊട്ടോട്ടേ

കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist