LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Moolipaattum Paadi

Apple Music logo
Deezer logo
Spotify logo
Lyrics
മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ
മുൻപത്തേക്കാളും സുന്ദരം
മ്
മുകിലിൽ തട്ടിത്തൂവും മഴവിൽ ചന്തം കാണാൻ
എന്നത്തേക്കാളും സുന്ദരം
മ്
അതിരില്ലാ കടലോരം തിര തുള്ളുമ്പോൾ
അളവില്ലാത്തിരയാകെ നുര ചിന്നുമ്പോൾ
എവിടത്തേക്കാളും സുന്ദരം
മ്
മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ
മുൻപത്തേക്കാളും സുന്ദരം
മുകിലിൽ തട്ടിത്തൂവും മഴവിൽ ചന്തം കാണാൻ
എന്നത്തേക്കാളും സുന്ദരം

ഹാ

താരാകാശവും ദൂരെ കാണാൻ സുന്ദരം
ദീപമനോഹര നഗരം എത്രയോ സുന്ദരം
താളത്തുടിയിൽ തുടരും ഗാനം സുന്ദരം
അവയോടൊത്താരാടും യൗവനം സുന്ദരം
പുതുമോടിയണിഞ്ഞു നടക്കാം
ഇളമേനിയുരുമ്മി ഇരിക്കാം
ഇത് നമ്മുടെ സുന്ദര മോഹക്കൂടാരം
രാവേറെയലഞ്ഞു രസിക്കാം
മൃദു മർമ്മരമേറ്റു ചിരിക്കാം
ഇത് നമ്മുടെ സുന്ദര രാഗക്കൂടാരം
മ്
മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ
മുൻപത്തേക്കാളും സുന്ദരം
മ്

തമ്മിൽ തമ്മിൽ പകരും മധുരം സുന്ദരം
കണ്ണിൽ കണ്ണിൽ കാണും കാഴ്ചകൾ സുന്ദരം
ആരും കാണാതഴകിൻ ഞൊറികൾ സുന്ദരം
ആരും കേൾക്കാതോതും മൊഴികളോ സുന്ദരം
അനുരാഗ നിലാവിലുരുമ്മാം
പ്രണയാതുരരായി നടക്കാം
ഇത് നമ്മുടെ രാഗ സരോവര തീരങ്ങൾ
പ്രിയ സംഗമ സന്ധ്യകൾ കാണാം
മധു ചുംബന മുത്തു കോർക്കാം
ഇത് മോഹന രാഗ സരോവര തീരങ്ങൾ
മ്

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist