കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
വരിവണ്ടായ് മൂളിയതാരാണ് ഓ (സുൻ സുനനന)
വരിവണ്ടായ് മൂളിയതാരാണ് (സുൻ സുനനന)
നിൻ വാതിൽ മെല്ലെ ചാരിയതും
മധുരത്തൂവെണ്ണ ഒഴുക്കിയതും
പൂവണിഞ്ഞ രാത്രിമുല്ലേ ഓ ഓ ഓ ഓ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
കടുകോളം നുള്ളിയതാരാണ് ഓ (സുൻ സുനനന)
കടുകോളം നുള്ളിയതാരാണ് (സുൻ സുനനന)
നിൻ കാതിലെന്തോ ചൊല്ലിയതും
മനസ്സിലിന്നലെ ഒരുക്കിയതും
കൊലുസ്സണിഞ്ഞ രാക്കുളിരേ ഓ ഓ ഓ ഓ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ