LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pakalonnu

Apple Music logo
Deezer logo
Spotify logo
Lyrics
പകലൊന്നു മാഞ്ഞ വീഥിയിലെ
കുഞ്ഞു താമരേ
പുകമഞ്ഞു മേയുമോർമ്മയുമായ്
തേടി ആരെ നീ
വിളറും നീലിമ പോൽ
ഇനിയോ നീ തനിയേ
ഇരുളിൻ പൊയ്കയിലെ
നൊമ്പരമായ് മാറുന്നു
പകലൊന്നു മാഞ്ഞ വീഥിയിലെ
കുഞ്ഞു താമരേ
പുകമഞ്ഞു മേയുമോർമ്മയുമായ്
തേടി ആരെ നീ

मखाली गावो
प्रिया घर आवो

ആ ആ ആ
ധിരനാ ന തോം

ഇളവെയിൽ ഉമ്മ തരും
പുലരികളിന്നകലെ
പരിഭവമോടെ വരും
രജനികളിന്നരികെ
ഒറ്റയ്ക്കാകുമ്പോൾ
മുറ്റത്തെത്തുമ്പോൾ
നെഞ്ചം പിടഞ്ഞോ

വരണ്ട ചുണ്ടിലേതോ
മുറിഞ്ഞ ഗാനമെന്നോ
വരുന്നതോർത്തു കൊണ്ടേ
തിരിഞ്ഞു നോക്കി എന്നോ
മുള്ളൊന്നു കൊണ്ടു കോറി
നിൻ്റെ ഉള്ളം നോവിൽ നീറുന്നോ
പകലൊന്നു മാഞ്ഞ വീഥിയിലെ
കുഞ്ഞു താമരേ

സുഖമൊരു തീക്കനലായ്
എരിയുകയാണുയിരിൽ
സ്വരമൊരു വേദനയായ്
കുതിരുകയാണിതളിൽ
എന്നിട്ടും നീയോ
ലാളിക്കുന്നെന്നോ
വിണ്ണിൻ മിഴിയെ

പിരിഞ്ഞു പോയ നാളിൽ
കരിഞ്ഞു നിൻ്റെ മോഹം
കരഞ്ഞു തീരുവാനോ
വിരിഞ്ഞ നിൻ്റെ ജന്മം
സ്വപ്നങ്ങളന്നുമിന്നും
ഒന്നു പോലെ താനെ കൊള്ളുന്നു
പകലൊന്നു മാഞ്ഞ വീഥിയിലെ
കുഞ്ഞു താമരേ
പുകമഞ്ഞു മേയുമോർമ്മയുമായ്
തേടി ആരെ നീ

WRITERS

SARATH CHANDRA VARMA

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist