ഒരടിച്ചുപൊളി പാട്ട് പാട്റാ മോനെ
താളക്കൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമൈനേ
താളക്കൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമൈനേ
കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ
നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം
മേഘത്തേരിൽ ദൂതു വരും രാഗപ്പക്ഷി നീ
മേഘത്തേരിൽ ദൂതു വരും രാഗപ്പക്ഷി നീ
എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരത്ത്
താളക്കൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമൈനേ
കണ്ടു മുട്ടീ ആദ്യം തമ്മിൽ
പങ്കു വെച്ചതേതോ കവിതയായ് മാറീ
ഓർത്തു വെച്ചതൊരോ കഥകളായ് മാറീ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
താളക്കൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമൈനേ