LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neermizhiyil

Apple Music logo
Deezer logo
Spotify logo
Lyrics
നീർമിഴിയിൽ പനിനീർ കവിളിൽ
ചൊടിയിൽ നിറയേ പ്രണയം
നുകരാൻ മുകരാൻ മോഹം
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ
അലിയാം ഒരു മനമായ്
പിരിയാതൊരു തനുവായ്

കാലം ഈ പൂവനികളിലേതോ
ശുഭവേളയിലൊരു വരമായി
ഇതൾ നീർത്തൊരഴകേ
പൂവേ നിൻ നറുമണമൊരു
കുളിരായ് പടരുമ്പോൾ
വിടരുന്നെൻ അനുരാഗമനഘേ
താഴ്‌വരകളെ തഴുകും
പാലരുവിയിൽ ഒഴുകും
രാഗാർദ്ര ഹംസങ്ങളാകാൻ
രാപ്പാടികൾ പാടും യാമങ്ങളിൽ നമ്മൾ
പിരിയാത്ത മിഥുനങ്ങളാകാം

എന്നും എൻ പുലരികളിൽ
ചിരിതൂകിയണയും
പൊൻകണിയാണു നീ ദേവ മലരേ
ഒരു നൂറു ജനികളിലെൻ
മനമേറെ തേടിയൊരാ
നിധിയാണു നീ പൊന്നു മകളേ
നിൻ നിദ്രയിൽ മലരിടും
പൊൻ കനവുകൾ നിറയേ
വർണ്ണങ്ങളായ് വന്നു വിരിയാൻ
നീലാംബരേ മിന്നും താരങ്ങളേ ഇവളുടെ
പ്രിയതോഴിമാരായി വരുമോ
നീർമിഴിയിൽ പനിനീർ കവിളിൽ
ചൊടിയിൽ നിറയേ പ്രണയം
നുകരാൻ മുകരാൻ മോഹം
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ
അലിയാം ഒരു മനമായ്
പിരിയാതൊരു തനുവായ്

ഉം ഹമ് തരുമോ വരമായ് ഈ ജന്മം
വരുമോ എൻ ഇണയായി നീയും

WRITERS

DR.PRAVEEN, SREEKUMAR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist