കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ
രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ
നീയാകും തേടൽ നേരായ് നീളുന്നേ
നീ വാതിൽ ചാരി പോരും നേരം തേടുന്നേ
ഓ നാമൊന്നായ് ചേരാൻ ഉള്ളം നേരുന്നേ
മൂടൽമഞ്ഞും മഞ്ഞിൻ പൂക്കളും
താലം തന്നിടും കൂടേ വന്നിടും
വിണ്ണും മണ്ണിൻ താഴ്വാരങ്ങളും
പോകും വീഥിയിൽ കാവൽ നിന്നിടും
കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ
രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ
ഓ കുന്നോളം കാണാനുണ്ടീ നാൾദൂരം
വഴിതേടിത്തേടി തീരാനുണ്ടീ സഞ്ചാരം
താലിക്കായ് തങ്കം തന്നു രാത്താരം
മൂടൽമഞ്ഞും മഞ്ഞിൻ പൂക്കളും
താലം തന്നിടും കൂടേ വന്നിടും
വിണ്ണും മണ്ണിൻ താഴ്വാരങ്ങളും
പോകും വീഥിയിൽ കാവൽ നിന്നിടും