LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kunkumanira Sooryan

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ആ ആ ആ ആ
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം
തംബുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെയേകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം
ആ
ഗ രി ഗ രി സ നി ധ ഗ രി സ സ
സ ഗ രി ഗ മ മ മ നി ധ മ ഗ മ ഗ രി
സ ഗ രി സ സ ഗ രി നി ധ നി സ
സ ഗ രി മ മ മ നി ധ മ മ ധ നി സ
ധ നി സ ഗ ഗ മാ രീ സ ധ നി സ നി ധാ മാ
ഗ മ ഗ മ ഗ മ ഗ മ ധ നി ധ മ
ഗ മ ഗ മ ഗ മ ഗ മ ധ നി ധ മ
ഗ മ ധ നി മ നി നി സ
ധ നി സ ഗ മ രി സ പാ
ഗ മ രി സ ധ നി സ രി ഗ മ രി സ സാ
ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ
നാടിൻ നേരാം മൊഴിമധുരം
താനിരുന്നെങ്ങോ നീറിടുമ്പോഴും
ഉള്ളിൽ പൊള്ളും തീമധുരം
രാമഴയിൽ ഇടറിവീഴാ നാളം പോൽ പെൺമധുരം
അഴലുകളുടെയാഴം മറുകര നീന്താനായ്
എന്നാളും എന്നുള്ളിൽ മധുരം നീ
ഉയിരേ നിനവിൻ ഉറവേ
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം
തംബുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ
പെയ്യും പാട്ടിൻ പാൽമധുരം

മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെയേകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം
ആ ആ ആ

WRITERS

NARAYANAN B K

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist