LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ormakal Verodum

Apple Music logo
Deezer logo
Spotify logo
Lyrics
ഓർമകൾ വേരോടും
ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലെ ഈ നമ്മൾ
ഒന്നിച്ചുറങ്ങീലേ
ഒന്നിച്ചുണർന്നീലേ
ഒന്നെന്നറിഞ്ഞീലേ ഈ നമ്മൾ
എന്നാലുമീന്നമ്മൾ
പിരിയേണമെന്നാലോ
കൈയൊപ്പുനൽകാതെ
വിടചൊല്ലുമെന്നാലോ
മറന്നൊന്നുപോകാനാകുമോ

ഓർമകൾ വേരോടും
ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലെ
തോളുരുമ്മിവന്നീന്നമ്മൾ

ആദ്യമായി നാം തമ്മിൽ
കണ്ടൊരാനാളെന്നിൽ
പുലരുന്നു വീണ്ടും
നിൻ ചിരിയോടെ
നിർമ്മലം നിൻ കണ്ണിൽ
നിറഞ്ഞങ്ങു കണ്ടു ഞാൻ
ഇളംവെണ്ണിലാവിൻ്റെ
തളിർമാല്യം
കണ്മണി നിൻ മെയ്യിൽ
മഞ്ഞണിയും നാളിൽ
പൊൻവെയിലിൻ തേരിൽ
ഞാനാ പവനരുളി നിന്നിൽ
ഓർമകൾ വേരോടും
ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലെ
തോളുരുമ്മിവന്നീന്നമ്മൾ

തമ്മിലോ കാണാതേ
നാളുകൾ പോയില്ലേ
ഉരുകുന്നൊരീ നെഞ്ചിൽ
കനലല്ലേ
നൊമ്പരം കൊണ്ടോരൊ
പകൽ ദൂരം മാഞ്ഞില്ലേ
ഇരുൾ മേഘമോ
മുന്നിൽ നിറഞ്ഞില്ലേ
നാളെവെയിൽ
പൊന്നിൻ മാലയിടും
മണ്ണിൽ
നാമിനിയും കൈമാറില്ലേ
നറുമൊഴിയിൽ സ്നേഹം
ഓർമകൾ വേരോടും
ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലേ ഈ നമ്മൾ
ഓർമകൾ വേരോടും
ഈ നല്ല തീരത്തോ
ഓടിക്കളിച്ചില്ലേ
തോളുരുമ്മിവന്നീന്നമ്മൾ

WRITERS

SARATH CHANDRA VARMA

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist